04 August Wednesday

സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി: 
ജില്ലക്ക് 100 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കോട്ടയം
കോവിഡ് സാഹചര്യത്തിൽ കാർഷിക മേഖലയിൽ ഉണർവുണ്ടാക്കുന്നതിന് റിസർവ് ബാങ്ക് നബാർഡ് വഴി നടപ്പാക്കുന്ന സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി പദ്ധതിയിൽ കോട്ടയം ജില്ലക്ക് നൂറ് കോടി രൂപ അനുവദിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കേരള ഗ്രാമീൺ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ മുഖേന കർഷകർക്ക് വളരെ എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുന്നതാണ് പദ്ധതി. 
  ചെറുകിട നാമമാത്ര കർഷകർ, പാട്ടക്കർഷകർ തുടങ്ങിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾ കൃഷി ഭവനുകൾ, കേരള ഗ്രാമീൺ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ  എന്നിവിടങ്ങളിൽ ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top