02 June Tuesday

111 കേന്ദ്രങ്ങളിൽ കർഷക ധർണ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 

 
കോട്ടയം
കോവിഡ്‌ 19 പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കാർഷിക മേഖലയെ പൂർണമായും അവഗണിച്ചതിൽ  പ്രതിഷേധിച്ച്‌ കേരള കർഷകസംഘം  ജില്ലയിൽ 111 കേന്ദ്രങ്ങളിൽ ധർണ നടത്തി. കോട്ടയത്ത്‌ നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം പ്രൊഫ. എം ടി ജോസഫ്‌ ചങ്ങനാശേരി ഹെഡ്‌ പോസ്‌റ്റോഫീസ്‌ പടിക്കലെ സമരം ഉദ്‌ഘാടനം ചെയ്‌തു. എല്ലായിടത്തും സാമൂഹ്യ അകലം പാലിച്ചും മാസ്ക്‌ ധരിച്ചുമായിരുന്നു സമരം.
 
 
പ്രധാന വാർത്തകൾ
 Top