16 June Sunday

പ്രാരംഭ ജോലികളായി; 25 ന‌് മുറിച്ചുമാറ്റും

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

നാഗമ്പടം റെയിൽവേ പഴയ മേൽപ്പാലം പൊളിക്കുന്നതിനുള്ള പ്രാഥമികജോലികൾ തുടങ്ങിയപ്പോൾ

കോട്ടയം
നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം 25 ന‌് മുറിച്ചു മാറ്റിയേക്കും. ഇതിന‌് മുന്നോടിയായുള്ള പ്രാരംഭ ജോലികൾ പൂർത്തിയായി. പാലത്തിന്റെ കോൺക്രീറ്റ‌് മുറിച്ച‌് മാറ്റാനാണ‌് റെയിൽവേ അധികൃതർ തീരുമാനിച്ചിരിക്കുന്നത‌്. പാലം നീക്കുന്നതിനായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ശനിയാഴ‌്ചകളിൽ താരതമ്യേന ട്രെയിൻ സർവീസിന്റെ എണ്ണം കുറവ‌ായതിനാലാണ‌് മുറിച്ചുമാറ്റൽ തിയതി 25 ന‌് നിശ‌്ചയിച്ചിരിക്കുന്നത‌്. 
കട്ടർ ഉപയോഗിച്ച‌് കോൺക്രീറ്റ‌് മുറിച്ച് കഷണങ്ങളാക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് നീക്കാനാണ‌് തീരുമാനം. സ‌്റ്റീൽ ഗ്രിപ്പ‌് ഉപയോഗിച്ച‌്  താങ്ങ‌്(സ‌്റ്റേജ‌് ഇടുക) നിർമിച്ച ശേഷമാവും കോൺക്രീറ്റ‌് മുറിക്കുക. താങ്ങ‌് നിർമിക്കുന്നതിന‌് മുന്നോടിയായി കോൺക്രീറ്റ‌് തറ കെട്ടി. പാലത്തിന്റെ സ്ലാബിന‌് മുകളിലുള്ള കോൺക്രീറ്റ് പാളികൾ നീക്കുന്ന ജോലികളും രണ്ടുദിവസം കൊണ്ട‌് പൂർത്തിയാക്കി.  
നിയന്ത്രിത സ‌്ഫോടനത്തിലൂടെ പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടത‌് കഴിഞ്ഞ 27 ന‌ായിരുന്നു. രണ്ടുവട്ടം സ‌്ഫോടനം നടത്തിയിട്ടും പാലം തകർക്കാനായില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top