15 September Sunday

ഏത‌് കോഴ‌്സ‌ിന‌് ചേരണം? ഉത്തരമേകാൻ ‘ഫോക്കസ‌് 2019’ 28 ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
കോട്ടയം
ഉപരിപഠനത്തിന‌് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക‌് വിശ്വസനീയ വഴികാട്ടിയായി ദേശാഭിമാനി ‘ഫോക്കസ‌് 2019’ ഒരുങ്ങുന്നു. ഏത‌് കോഴ‌്സ‌് തെരഞ്ഞെടുക്കണം ഓരോന്നിന്റെയും ജോലി സാധ്യതകൾ തുടങ്ങി ഏതു വിവരവും ഞൊടിയിടയിൽ കുട്ടികൾക്ക‌് ലഭ്യമാക്കുന്നതാണ‌് പരിപാടി. 28 ന‌് എസ‌്പിസിഎസ‌് ഹാളിൽ രാവിലെ ഒമ്പതുമുതൽ നടക്കുന്ന പരിപാടി കരിയർ ഗൈഡൻ‌സ‌് രംഗത്തെ നേരിന്റെ വെളിച്ചമാകും. 
എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ അനവധി ചോദ്യങ്ങളും ആശങ്കകളുമാണ‌് വിദ്യാർഥികളിലും അതിലുപരി രക്ഷാകർത്താക്കളിലും. അവർക്കുമുന്നിൽ അവസരങ്ങളുടെയും സാധ്യതകളുടെയും വാതിലുകൾ തുറക്കുകയാണ‌് ദേശാഭിമാനി. അതും തീർത്തും വൈജ്ഞാനികമായ താൽപര്യം മാത്രം മുൻനിർത്തി. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും അതിനനുസരിച്ചുള്ള കോഴ‌്സുകൾ തെരഞ്ഞെടുക്കാനും വേണ്ട വ്യക്തമായ മാർഗനിർദേശങ്ങളാണ‌് വിജയോത്സവം  ഒരുക്കുന്നത‌്.  
പരിപാടിയിൽ കരിയർ ഗൈഡൻസ‌് രംഗത്തെ പ്രമുഖർ ക്ലാസെടുക്കും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ‌്റ്റാളുകളും വിദ്യാഭ്യാസ വിദഗ‌്ധരും പരിപാടിയിൽ ഉണ്ടാകും. വിവിധ രംഗങ്ങളിൽ പ്രാവീണ്യമുള്ളവർ നയിക്കുന്ന ഉന്നത വിദ്യാഭ്യാസ സെമിനാറിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക‌് മറുപടി നൽകും. എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ‌് ലഭിച്ച വിദ്യാർഥികളെ ആദരിക്കും. 
www.edufocus.live എന്ന വിലാസത്തിൽ ഓൺലൈനിൽ രജിസ‌്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ‌്ട്രേഷനും ഫോൺ: 0481 2583318.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top