17 June Monday

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
കോട്ടയം
എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ‌് നേടിയ ബാലസംഘം കൂട്ടുകാരെ വിജയോത്സവത്തിലൂടെ അനുമോദിച്ചു. പി കൃഷ‌്ണപിള്ള ഹാളിൽ നടന്ന പരിപാടി ബാലസംഘം മുഖ്യ രക്ഷാധികാരി വി എൻ വാസവൻ ഉദ‌്ഘാടനംചെയ‌്തു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അദ്ദേഹം അനുമോദിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.  ബാലസംഘം ജില്ലാ പ്രസിഡന്റ‌് പി എം പുണ്യമോൾ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ബാലസംഘം ജില്ലാ കോ–-ഓർഡിനേറ്റർ എസ‌് അമൃത, ജില്ലാ കൺവീനർ ബി ആനന്ദകുട്ടൻ, സംസ്ഥാന കമ്മിറ്റി അംഗം സൂര്യ പി  സുനിൽ, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എം അരുൺ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനന്തു സന്തോഷ‌് സ്വാഗതവും അഖിൽ ബിനു നന്ദിയും പറഞ്ഞു. തുടർന്ന‌് അഞ‌്ജു ബൈജു, എസ‌് കീർത്തന എന്നിവർ നാടൻപാട്ടുകളും കവിതയും അവതരിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top