01 December Tuesday

ഡിവൈഎഫ്‌ഐ അരലക്ഷം തൂവാല വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 പത്തനംതിട്ട

കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജില്ലയിൽ അരലക്ഷം തൂവാല  വിതരണം ചെയ്യും. മാസ്‌ക്കുകളുടെ ലഭ്യതകുറയുന്ന സാഹചര്യത്തിലാണിത്. ബ്ലോക്ക്‌, മേഖല കമ്മിറ്റികൾ പൊതു സ്ഥലങ്ങൾ, ഓഫീസുകൾ,  തൊഴിലിടങ്ങൾ, മാർക്കറ്റുകൾ, എന്നിവിടങ്ങളിൽ തൂവാല വിതരണം ചെയ്യും. 
ജില്ലാ തല ഉദ്‌ഘാടനം പത്തനംതിട്ടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജെനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ്‌ ജി നായർ, ബി നിസാം,അനീഷ് വിശ്വനാഥ്, ശ്രീനി എസ്‌ മണ്ണടി, അൻസിൽ അഹമ്മദ്, വിഷ്ണു വിക്രമൻ എന്നിവർ പങ്കെടുത്തു 
  പത്തനംതിട്ട ബ്ലോക്ക്‌ കമ്മിറ്റിയുടെ  ക്യാമ്പയിൻ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബ്ലോക്ക്‌ പ്രസിഡന്റ് അൻസിൽ അഹമമദും പെരുനാട് ബ്ലോക്കിൽ സെക്രട്ടറി ഷാനു സലീമും അടൂർ ബ്ലോക്കിൽ ബി നിസാമും കൊടുമൺ ബ്ലോക്കിൽ രാജ് കുമാറും മല്ലപ്പള്ളി ബ്ലോക്കിൽ സെക്രട്ടറി ഷിനു കുര്യനും 
കോന്നി ബ്ലോക്കിൽ അനീഷ് കുമാറും തിരുവല്ല ബ്ലോക്കിൽ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാറും ഉദ്‌ഘാടനം നിർവഹിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top