29 May Friday

ഒരുമിച്ച്‌ നേരിടാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 കോട്ടയം

കോവിഡ്‌ ഭീതി പടരുമ്പോഴും ജില്ലയ്‌ക്ക്‌ ആശ്വസിക്കാൻ വക. ശനിയാഴ്‌ച ആരെയും പുതുതായി നിരീക്ഷണത്തിന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. എന്നാൽ മുമ്പ്‌ നിരീക്ഷണത്തിലുള്ളവർ തുടരും. വീട്ടിൽ കഴിയുന്നവരിൽ വലിയൊരുവിഭാഗം രണ്ടാഴ്‌ചത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. എന്നാൽ ഉടനെ ഇവരെ സ്വതന്ത്രരാക്കില്ലെന്നാണ്‌ സൂചന. അഞ്ചുപേരാണ്‌ ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്‌. ഇവരെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്‌. 
ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ –- 267, ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ –- 2138,  ഇതുവരെ പരിശോധിച്ച സാമ്പിളുകൾ –- 168, ഇതിൽ പോസിറ്റീവ് –- 2, നെഗറ്റീവ് -–- 126, ഫലം വരാനുള്ളവ -–- 37, നിരാകരിച്ചവ -–- 3, ശനിയാഴ്‌ച ഫലം വന്ന സാമ്പിളുകൾ -–- 10 (ഇവയിൽ എല്ലാം നെഗറ്റീവ്. നാലു പേർ വിദേശികൾ) എന്നിങ്ങനെയാണ്‌ കണക്കുകൾ. 
 
 
 
പ്രധാന വാർത്തകൾ
 Top