25 May Monday

കർഫ്യുപാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
കോട്ടയം
ഞായറാഴ്‌ച നടക്കുന്ന കർഫ്യുവിനെ പേടിച്ച്‌ അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ ജനങ്ങളുടെ നെട്ടോട്ടം. കോട്ടയത്തെ ചന്തയിൽ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. കൂട്ടം കൂടരുതെന്ന സർക്കാരിന്റെ നിർദേശവും ലംഘിക്കപ്പെട്ടു. മാസ്‌കോ മറ്റ്‌ സുരക്ഷാ മാർഗങ്ങളോ ഇല്ലാതെയാണ്‌ മിക്കവരും എത്തിയത്‌. 
 കർഫ്യു കൂടുതൽ ദിവസത്തേക്ക്‌ നീളുമെന്ന തെറ്റായ അഭ്യൂഹവും ജനങ്ങൾക്കിടയിൽ പരന്നിട്ടുണ്ട്‌. അതിനാൽ പരമാവധി അവശ്യവസ്‌തുക്കൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. സാധനങ്ങൾ വിറ്റുതീരുമെന്ന പേടിയിൽ കൂടുതൽ ആളുകൾ പിന്നാലെയെത്തി. ചന്തയിലെ അരിക്കടയിലും സപ്ലൈകോ മാർക്കറ്റിലും നീണ്ട ക്യൂവുണ്ടായി. റോഡിൽ വാഹനങ്ങൾ നിറഞ്ഞു. അരിക്കടയിൽ "സാധനങ്ങൾ ആവശ്യത്തിന്‌ സ്‌റ്റോക്കുണ്ട്‌, ക്യൂ പാലിക്കുക' എന്നെഴുതിയ ബോർഡ്‌ വയ്‌ക്കേണ്ടി വന്നു. നഗരത്തിലും മുൻ ദിവസങ്ങളേക്കാൾ തിരക്കനുഭവപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top