30 May Saturday

നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവാർപ്പ്‌
കോവിഡ്‌ വ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കി തിരുവാർപ്പ് പഞ്ചായത്ത്‌. മതസ്ഥാപനങ്ങളിൽ പ്രാർഥനകൾ, വിവാഹ, മരണാന്തര ചടങ്ങുകൾ, മറ്റ്‌ ആഘോഷ പരിപാടികൾ എന്നിവയിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്ന നിർദേശം ലംഘിക്കുന്നതായി പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവിധ ജില്ലകൾ, സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ നാട്ടിലെത്തിയിട്ടുള്ളവർ ആരോഗ്യ വകുപ്പിൽ രജിസ്റ്റർചെയ്യണം. ഇവർ വീട്ടിൽ ജനസമ്പർക്കമില്ലാതെ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവരോ അല്ലാത്തവരോ ചുമ, പനി, തൊണ്ട വേദന, കടുത്ത തലവേദന, ശ്വാസ തടസം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ദിശ–- 1056, ആരോഗ്യ വകുപ്പ് –- 9446039098 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. 
 
 
 
പ്രധാന വാർത്തകൾ
 Top