23 April Tuesday

വിജയാശംസ നേർന്ന‌് മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

എറണാകുളം പനമ്പിള്ളി നഗറിലെ വസതിയിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവന്‌ മമ്മൂട്ടി വിജയാശംസകൾ നേരുന്നു

കൊച്ചി
‘എല്ലാ വിജയാശംസകളും’. വി എൻ വാസവന‌് ഹസ‌്തദാനം ചെയ‌്തുകൊണ്ട‌് മമ്മൂട്ടി പറഞ്ഞു. മഹാനായ കലാകാരന്റെ ആശംസയിൽ അതിയായ സന്തോഷമുണ്ടെന്ന‌് വി എൻ വാസവന്റെ പ്രതികരണം. 
വ്യാഴാഴ‌്ച രാത്രി ഏഴിനാണ‌് മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ കാണാൻ കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ എത്തിയത‌്. പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ‌്ച.  മാമാങ്കം സിനിമയുടെ സെറ്റിൽ നിന്നാണ‌് മമ്മൂട്ടി വി എൻ വാസവനെ സ്വീകരിക്കാനെത്തിയത‌്. 
താൻ നേരത്തേ കോട്ടയം പാർലമെന്റ‌് മണ്ഡലത്തിലെ വോട്ടറായിരുന്നെന്ന‌് മമ്മൂട്ടി പറഞ്ഞു. കോട്ടയത്ത‌് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ  ഫയർഫോഴ‌്സ‌് എത്തുന്നതിനുമുമ്പേ വാസവൻ എത്തുമെന്നാണ‌് താൻ കേട്ടിരിക്കുന്നതെന്ന‌ും മമ്മൂട്ടി പറഞ്ഞു. സംഭാഷണത്തിനിടെ, അടുത്തിരുന്ന നിർമാതാവ‌് ജോബി ജോർജിനെ ചൂണ്ടി ‘ഒരു വോട്ടാ ഈ ഇരിക്കുന്നത‌്’ എന്ന‌് മമ്മൂട്ടി പറഞ്ഞത‌് ചിരിയുണർത്തി. കാൽ മണിക്കൂറോളം മമ്മൂട്ടിയുമൊത്ത‌് ചെലവഴിച്ച ശേഷമാണ‌് വി എൻ വാസവൻ മടങ്ങിയത‌്. 
 
 
പ്രധാന വാർത്തകൾ
 Top