05 April Sunday
പ്രൊഫ. എസ്‌ ശിവദാസിന്റെ പിറന്നാൾ

അശീതി ആഘോഷം അറിവരങ്ങായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

  കോട്ടയം

കുട്ടികളുടെയും മുതിർന്നവരുടെയും ശിവദാസ്‌ മാമനായി മാറിയ ശാസ്‌ത്ര സാഹിത്യകാരൻ പ്രൊഫ. എസ്‌ ശിവദാസിന്റെ 80ാം പിറന്നാൾ ആഘോഷം അറിവരങ്ങായി. അധ്യാപകനായി വിരമിച്ചശേഷം പുസ്‌തകരചനയ്‌ക്കും പ്രഭാഷണത്തിനുമായി വിശ്രമജീവിതം ഉഴിഞ്ഞുവച്ച ശിവദാസ്‌ മാഷിനെ അടുത്ത്‌ കിട്ടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ്‌ ജില്ലയിൽ രണ്ടിടത്തായി സൗഹൃദസംഗമങ്ങൾ സംഘടിപ്പിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ സിഎംഎസ്‌ കോളേജിലെ ഗ്രേറ്റ്‌ ഹാളിൽ  ‘ഇഫക്‌ടീവ്‌ ടീച്ചർ’ ആണ്‌ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌.
യോഗത്തിൽ മുൻ യുജിസി ചെയർമാൻ ഡോ. വി എൻ രാജശേഖരൻപിള്ള, എം ജി വി സി ഡോ. സാബു തോമസ്‌,  ഫാ. ബോബി ജോസ്‌ കട്ടിക്കാട്‌,  ഫാ. ഡോ. കെ എം ജോർജ്‌, മുൻ അധ്യാപകരായ ഡോ. ജേക്കബ്‌ ജോർജ്‌, പ്രൊഫ. പി സി ജോൺ, ജവാഹർ ബാലഭവൻ വൈസ്‌ ചെയർമാൻ ടി ശശികുമാർ, കവി പി മധു, ഡോ. വി കെ ദാമോദരൻ, സിഎംഎസ്‌ കോളേജ്‌ ബർസാർ റവ. ജേക്കബ്‌ ജോർജ്‌, ശിവദാസിന്റെ ഭാര്യ സുമ ശിവദാസ്‌ എന്നിവർ സംസാരിച്ചു. ഇഫക്‌ടീവ്‌ ടീച്ചർ പ്രസിഡന്റ്‌ റെജിമോൻ ചെറിയാൻ സ്വാഗതവും എൻ ഡി ശിവൻ നന്ദിയും പറഞ്ഞു. 
ശിവദാസ്‌ രചിച്ച നാല്‌ പുസ്‌തകങ്ങളുടെ പ്രകാശനവും ശിവദാസിന്‌ ഒരു പുസ്‌തക സമർപ്പണവും ചടങ്ങിൽ നടന്നു. ശാസ്‌ത്ര കഥാസാഗരം, മൂലക പ്രപഞ്ചം, വി ആർ 118, കിളിമകളുടെ പുണ്യവാളൻ (ജന്മദിനപ്പതിപ്പ്‌) എന്നിവയാണ്‌ പ്രകാശനം ചെയ്‌തത്‌. ‘സ്‌നേഹപ്പുഴ’യാണ്‌ പിറന്നാൾ സമ്മാനമായി സമർപ്പിച്ച പുസ്‌തകം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top