31 March Tuesday

കെഎസ‌്ആർടിഇഎ സംസ്ഥാന ജാഥ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 പാലാ

കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന‌് ഭീഷണിയായ കേന്ദ്ര സർക്കാർ വിഞ്ജാപനത്തിനെതിരെ കെഎസ‌്ആർടിസി ജീവനക്കാർ മാർച്ച‌് നാലിന‌് നടത്തുന്ന രാജ‌്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം പര്യടനം നടത്തുന്ന സംസ്ഥാന വാഹനജാഥ ജില്ലയിൽ പര്യടനം ആരംഭിച്ചു. 
റൂട്ട‌് പെർമിറ്റുകൾ വിറ്റുതുലയ്‌ക്കുന്ന കേന്ദ്ര വിഞ്ജാപനം പിൻവലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് സമരം. കെഎസ‌്ആർ ടി എംപ്ലോയീസ‌് അസോസിയേഷൻ(സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ‌്ണൻ നയിക്കുന്ന ജാഥക്ക‌് പാലാ ഡിപ്പോയിൽ ആവേശകരമായ വരവേല്പ്‌ നൽകി. സ്വീകരണയോഗം സിഐടിയു ജില്ലാ പ്രസിഡന്റ‌് ടി ആർ രഘുനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. ഇടുക്കിയിലെ പര്യടനം പൂർത്തിയാക്കി വെള്ളിയാഴ‌്ച വൈകിട്ടാണ‌് ജാഥ ജില്ലയിൽ പ്രവേശിച്ചത‌്. പാലായിൽ ജില്ലാ പ്രസിഡന്റ‌് പി ബി ബിനോയി ജാഥാ ക്യാപ‌്റ്റനെ സ്വീകരിച്ചു.  ജാഥാക്യാപ‌്റ്റൻ സി കെ ഹരികൃഷ‌്ണൻ  നന്ദി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ടി ആർ വേണുഗോപാൽ അധ്യക്ഷനായി. യൂണിറ്റ‌് ജോയിന്റ‌് സെക്രട്ടറി സിജോ ജോസഫ‌് സ്വാഗതം പറഞ്ഞു. 
അസോസിയേഷൻ സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ‌്ണൻ, സിഐടിയു ജില്ലാ വൈസ‌് പ്രസിഡന്റ‌് ലാലിച്ചൻ ജോർജ‌്, പി എം ജോസഫ‌്, ജോയി കുഴിപ്പാല, വി ജി വിജയകുമാർ എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച രാവിലെ 9.30ന‌് ഈരാറ്റുപേട്ടയിൽനിന്ന‌് പര്യടനം ആരംഭിക്കുന്ന ജാഥ എരുമേലി, പൊൻകുന്നം, കോട്ടയം ഡിപ്പോകളിൽ പര്യടനം നടത്തും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top