27 May Monday

എസ്എഫ്ഐ നടത്തിയ അനി‌ശ‌്ചിതകാല രാപ്പകൽ സമരം വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019
ഏറ്റുമാനൂർ
എംജി സർവകലാശാലയിലെ എംഫിൽ പിഎച്ച്ഡി വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പ് നൽകുന്നത് സംബന്ധിച്ച് എസ്എഫ്ഐ, എകെആർഎസ്എ  നടത്തിവന്ന അനിശ്ചിതകാല രാപ്പകൽസമരം വിജയിച്ചു. എംഫിൽ ഗവേഷക വിദ്യാർഥികൾക്ക് സമയബന്ധിതമായി ഫെലോഷിപ്പ് അനുവദിക്കുക, കുടിശ്ശിക മാർച്ച് 31 ന് മുമ്പ് കൊടുത്ത് തീർക്കുക , ഫെലോഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിദ്യാർഥി പ്രതിനിധികൾ ഉൾക്കൊള്ളുന്ന കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
തുടർച്ചയായ 12 ദിവസത്തെ സമരത്തെ തുടർന്ന് വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ സിൻഡിക്കറ്റ് അംഗങ്ങളും വിദ്യാർഥി പ്രതിനിധികളും ചേർന്ന യോഗത്തിൽ വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ചർച്ചയിൽ വിദ്യാർഥി പ്രതിനിധികളായ വി ജി ഗോപീകൃഷ്ണൻ, വി വിജീഷ് എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രകടനം നടത്തി. തുടർന്ന നടന്ന യോഗത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം എസ് ദീപക്, ജില്ലാ കമ്മിറ്റിയംഗം ആർ കെ വൈശാഖ്, എകെആർഎസ്എ സംസ്ഥാന കൺവീനർ വി ജി ഗോപീകൃഷ്ണ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top