30 November Monday

നിയമം ലംഘിച്ച്‌‌ തിരുവഞ്ചൂരിന്റെ നേതൃത്വത്തില്‍ പൊലീസ്‌ ‌സ്റ്റേഷനുമുന്നില്‍ സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

കോട്ടയം
കോവിഡ്‌ നിയമങ്ങൾ ലംഘിച്ച്‌ ചിങ്ങവനം പൊലീസ്‌ സ്റ്റേഷനുമുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉപവാസസമരം. പനച്ചിക്കാട്‌ സ്വദേശി ജിന്റുവിനെ പൊലീസ്‌ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചുവെന്നാരോപിച്ച്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തിയ ഉപവാസസമരമാണ്‌ അപഹാസ്യമായത്‌. പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌‌ സർക്കാരിനും പൊലീസിനുമെതിരെ രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമാണ്‌ നടന്നത്‌.
 പനച്ചിക്കാട്‌ ക്ഷേത്രത്തിൽ കലോപാസകർക്ക്‌ ഭക്ഷണമുണ്ടാക്കുന്നത്‌ കോവിഡ്‌ നിയമം പാലിച്ചാണോ എന്ന്‌ പരിശോധിക്കാൻ ആർഎസ്എസ്‌ കാര്യാലയത്തിൽ പോയെന്ന്‌ അവകാശപ്പെടുന്ന തിരുവഞ്ചൂർ പൊലീസ്‌ സ്റ്റേഷനുമുന്നിൽ ആൾക്കൂട്ടത്തിന്റെ നടുവിൽനിന്ന്‌ സമരംചെയ്‌ത നടപടി കടുത്ത നിയമലംഘനമാണ്‌. കോവിഡ്‌ നിയമമനുസരിച്ച്‌ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടി നടത്താനാവില്ല. സാമൂഹ്യ അകലം പാലിക്കാതെയാണ്‌ എംഎൽഎ ഉൾപ്പെടെയുള്ളവർ സമരംചെയ്‌തത്‌.  കോവിഡ്‌ നിയന്ത്രണം ലംഘിച്ച എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസ്‌ തയ്യാറാകണമെന്ന്‌ സിപിഐ എം പനച്ചിക്കാട്‌ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top