30 November Monday

നെൽകൃഷിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കർഷകസംഘം ഏരിയ സെക്രട്ടറി ടി ആർ സുഗതന്റെ നേതൃത്വത്തിൽ നടത്തിവരുന്ന നെൽകൃഷി പഞ്ചായത്ത് പ്രസിഡന്റ്‌ ലതാ അശോകൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്
തരിശായിക്കിടന്ന അഞ്ച്‌ ഏക്കർ ഭൂമിയിൽ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷിക്ക് വിത്തിറക്കി കർഷകസംഘം ഏരിയ സെക്രട്ടറി ടി ആർ സുഗതൻ. കഴിഞ്ഞ 25 വർഷമായി തരിശായ ഭൂമിയിലാണ് ടി ആർ സുഗതന്റെ നേതൃത്വത്തിൽ നൂറുമേറി വിളവെടുക്കുന്നത്. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ലതാ അശോകൻ വിത്തെറിഞ്ഞ് ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി വി രാജൻ, ഏരിയ പ്രസിഡന്റ്‌ യു ചന്ദ്രശേഖരൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ടി സി ഷൺമുഖൻ, വടകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡി എം ദേവരാജൻ, ഗ്രാമ സ്വരാജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. കെ വി പ്രകാശൻ, പി ശശിധരൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top