20 November Wednesday

കാർട്ടൂണിസ്റ്റിന്റെ വീട്‌ ആക്രമിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
കട്ടപ്പന
കാർട്ടൂണിസ്റ്റിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ശനിയാഴ്‌ച പുലർച്ചെ കാർട്ടൂണിസ്റ്റ്‌ സജിദാസ് മോഹന്റെ വെള്ളയാംകുടിയിലെ വീടിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. 
   ബൈക്കിലെത്തിയ രണ്ടുപേർ വീടിനുനേരെ കല്ലെറിഞ്ഞു. കല്ലേറിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുതകരുകയും വീടിന്റെ ടൈൽ പൊട്ടുകയും ചെയ്തു. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ ആക്രമികൾ രക്ഷപെട്ടു.  കട്ടപ്പന എസ്ഐ പി ജെ വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 
   ആഴ്ചകൾക്കുമുമ്പ് പനിയെ തുടർന്ന് രാത്രിയിൽ മകളുമായി ആശുപത്രിയിലേക്ക് പോയ സജിദാസിനെയും ഭാര്യയെയും കാറിൽ പിന്തുടർന്നെത്തിയ മദ്യപസംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവം പിന്നീട് പൊലീസിൽ പരാതി നൽകാതെ ഒത്തുതീർപ്പാക്കിയിരുന്നു. ഈ കേസും സംഭവുമായി ബന്ധമുണ്ടോ എന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top