15 October Tuesday
ഓർമിപ്പിച്ച്‌ മുഖ്യമന്ത്രി

ഇത‌് പാലായ‌്ക്ക‌് ലഭിച്ച അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പാലായിലെ പൊതുസമ്മേളന വേദിയിലേക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു

 

പാലാ
ഉപതെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ ആവേശം നിറച്ച‌് മുഖ്യമന്ത്രി. അഴിമതിക്കാർക്കെതിരെ ശക്തമായ താക്കീത‌് നൽകിയ മുഖ്യമന്ത്രി കേരളത്തിന്റെ വികസനം തകർക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ തിരിച്ചറിയണമെന്ന്‌ പാലായിലെ ജനങ്ങളോട‌് അഭ്യർഥിച്ചു. പാലായ്‌ക്ക്‌ ലഭിച്ച അവസരമാണിത്‌. മാണി സി കാപ്പനെ വിജയിപ്പിച്ച‌് എൽഡിഎഫ‌് സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്ക‌് കരുത്തുനൽകാനും അഭ്യർഥിച്ചാണ‌് മുഖ്യമന്ത്രി പൊതുസമ്മേളനവേദിയിൽ നിന്ന്‌ മടങ്ങിയത‌്. 
 ഭരണങ്ങാനം പഞ്ചായത്തിലെ പനയ‌്ക്കപ്പാലത്ത‌് ചേർന്ന പ്രചാരണയോഗത്തിൽ അഡ്വ. പി എസ‌് സുനിൽ അധ്യക്ഷനായി. സി കെ ഹരിഹരൻ സ്വാഗതം പറഞ്ഞു. രാമപുരത്ത‌് ചേർന്ന യോഗത്തിൽ പയസ‌് രാമപുരം അധ്യക്ഷനായി. കെ എസ‌് രാജു സ്വാഗതവും എം ടി ജാന്റിഷ‌് നന്ദിയും പറഞ്ഞു. പാലാ ടൗണിലെ കൊട്ടിക്കലാശത്തിനു ശേഷം കിഴതടിയൂർ പൊരുന്നോലിൽ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിൽ കാണക്കാരി അരവിന്ദാക്ഷൻ അധ്യക്ഷനായി. ഷാർലി മാത്യു സ്വാഗതം പറഞ്ഞു.
മന്ത്രി എം എം മണി, കെ ഇ ഇസ‌്മയിൽ, പി പ്രസാദ‌്, സ്ഥാനാർഥി മാണി സി കാപ്പൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ തോമസ‌് ചാണ്ടി, എം പി പോളി, മുരളി പെരുന്നെല്ലി, കെ ബാബു, എൽഡിഎഫ‌് നേതാക്കളായ കെ ജെ തോമസ‌്, ടി പി പീതാംബരൻ, കെ പി മേരി, വി എൻ വാസവൻ, പി പ്രസാദ‌്, പി സി ജോസഫ‌്,  കെ ഫ്രാൻസിസ‌് ജോർജ‌്, വക്കച്ചൻ മറ്റത്തിൽ, സി കെ ശശിധരൻ, ജോർജ‌് വർഗീസ‌്, ജോയ‌്സ‌് ജോർജ‌്, എ വി റസൽ, കാണക്കാരി അരവിന്ദാക്ഷൻ, പ്രൊഫ. ഷാജി കണമല, വി കെ കുമാരകൈമൾ, പീറ്റർ പന്തലാനി, അഡ്വ. വി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top