24 August Saturday

വി സാംബശിവൻ സ‌്മാരക അവാർഡ‌്: കവി ഏഴാച്ചേരിക്ക്‌ ഇന്ന‌് സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കോട്ടയം
കുവൈത്ത‌് കല(കേരള ആർട്ട‌് ലവേഴ‌്സ‌് അസോസിയേഷൻ) ട്രസ‌്റ്റിന്റെ 2019 ലെ വി സാംബശിവൻ സ‌്മാരക അവാർഡ‌് ഞായറാഴ‌്ച കവി ഏഴാച്ചേരി രാമചന്ദ്രന‌് സമ്മാനിക്കും. വൈകിട്ട‌് നാലിന‌് എസ‌്പിസിഎസിലെ പൊൻകുന്നം വർക്കി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അവാർഡ‌് കൈമാറും.  50,000 രൂപയും പ്രശസ‌്തിപത്രവും ഫലകവും അടങ്ങുന്നതാണ‌് അവാർഡ‌്.  ഇതോടൊപ്പം, വിവിധ ജില്ലകളിലെ 30 വിദ്യാർഥികൾക്ക‌് 5000 രൂപ വീതമുള്ള എൻഡോവ‌്മെന്റുകളുടെ വിതരണം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ നിർവഹിക്കും. ചടങ്ങിൽ ട്രസ‌്റ്റ‌് ചെയർമാൻ എം വി ഗോവിന്ദൻ അധ്യക്ഷനാകും. അഭയം ചാരിറ്റബിൾ സൊസൈറ്റിക്ക‌് വീൽ ചെയർ വിതരണവും അദ്ദേഹം നിർവഹിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top