14 December Saturday
മെഡി. കോളേജ‌് കൊലപാതകം:

തെളിവെടുപ്പ‌് കഴിഞ്ഞ‌് സത്യനെ ജയിലിലേക്ക‌് മടക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
 
കോട്ടയം
മെഡിക്കൽ കോളേജ‌് വളപ്പിൽ ലോട്ടറി വിൽപനക്കാരി പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴഞ്ചേരി സ്വദേശി സത്യന്റെ തെളിവെടുപ്പ‌് പൂർത്തിയായി. പൊന്നമ്മയെ കൊല്ലാനുപയോഗിച്ച കമ്പിവടി ഇവരുടെ മൃതദേഹം ഉപേക്ഷിച്ചതിനു സമീപത്തെ കാട്ടിൽ നിന്ന‌് കണ്ടെടുത്തു. തെളിവെടുപ്പിനിടെ സത്യനാണ‌് കമ്പിവടി ഇവിടെ ഒളിപ്പിച്ച കാര്യം അറിയിച്ചത‌്. പൊന്നമ്മയുടെ രണ്ടുപവൻ മാല വിറ്റ്‌ സത്യൻ വാങ്ങിയ മോതിരം കണ്ടെടുക്കാനായില്ല. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ‌് പരിശോധന നടത്തിയിരുന്നു. തെളിവെടുപ്പ‌് പൂർത്തിയായതിനാൽ സത്യനെ തിരികെ ജയിലിലേക്ക‌് മാറ്റി. 
ഡിഎൻഎ ഫലം വരാത്തതിനാൽ പൊന്നമ്മയുടെ മൃതദേഹം സംസ‌്കരിക്കാനായിട്ടില്ല. മൃതദേഹം  മെഡിക്കൽകോളേജ‌് ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ‌്. കൊല്ലപ്പെട്ടത‌് പൊന്നമ്മയാണെന്ന‌് മകൾ സന്ധ്യയാണ‌് പൊലീസിനോട‌് പറഞ്ഞത‌്. അഴുകിയ മൃതദഹം പൊന്നമ്മയുടേത‌് തന്നെയാണോയെന്നറിയാനാണ‌് ഡിഎൻഎ ഫലത്തിനുവേണ്ടി പൊലീസ‌് കാക്കുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top