22 August Thursday

ആനിക്കാട് ബാങ്ക് തെരഞ്ഞെടുപ്പ‌്: സഹകരണ മുന്നണിക്ക‌് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 

പള്ളിക്കത്തോട്
ആനിക്കാട് റീജിയണൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണി ഉജ്വല വിജയം നേടി. 2500 വോട്ടിന് മേൽ ഭൂരിപക്ഷത്തിലാണ് ഓരോ സ്ഥാനാർഥിയും വിജയിച്ചത്. 6380 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. കോൺഗ്രസ്, ബിജെപി പാനലുകൾ ശക്തമായിത്തന്നെ മത്സര രംഗത്തുണ്ടായിരുന്നു.  വർഷങ്ങളായി ബാങ്ക് ഭരിക്കുന്നത് എൽഡിഎഫ് ആണ്.  കെ ഗോപകുമാർ, സി കെ വിജയകുമാർ, സി ബാബുമോൻ,ജോസഫ് ജോൺ, ഡി സന്തോഷ്,  എ ആർ രാജശേഖരൻ കർത്ത, എസ് പ്രദീപ് , പി ആർ ഉണ്ണികൃഷ്ണൻ നായർ, സിറിയക്ക് ജെ ബെന്നി, എ മാലതി, കെഎസ് അജിത, ദീപ ജയരാജ് എന്നിവരാണ് വിജയിച്ചത്. സഹകരണമുന്നണി  നേതൃത്വത്തിൽ പള്ളിക്കത്തോടിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് വർഗീസ്, ലോക്കൽ സെക്രട്ടറി പി ജി രാജു, മുന്നണി കൺവീനർ എം എസ് സജീവ് , സിപിഐ ലോക്കൽ സെക്രട്ടറി എം എൻ കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top