25 August Sunday
കെയര്‍ ഹോം പദ്ധതി ഒന്നാംഘട്ടം പൂർത്തിയാക്കി

വീട‌് നിർമാണത്തിന‌് ചെലവിട്ടത‌് 109.29 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 

കോട്ടയം
ജില്ലയിൽ പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ പുനർ നിർമാണത്തിനായി സർക്കാർ നൽകിയത‌് 109.29 കോടി രൂപ. സഹകരണ വകുപ്പുവഴി നടപ്പാക്കിയ കെയർ ഹോം പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തീരുമാനിച്ച 83 വീടുകളും നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതായി കലക്ടർ പറഞ്ഞു.  പൂർണമായി തകർന്ന 481 വീടുകളിൽ 134 എണ്ണം നിർമാണം പൂർത്തീകരിച്ചു. ബാക്കിയുളളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭാഗികമായി തകർന്ന 8602 വീടുകൾക്ക് 10,000 രൂപ വീതവും 4,785 വീടുകൾക്ക് 60,000 രൂപ വീതവും 2,513 വീടുകൾക്ക് 1.25 ലക്ഷം രൂപ വീതവും 1,170 വീടുകൾക്ക് 2.50 ലക്ഷം രൂപ വീതവും നൽകി. രണ്ടാം ഘട്ടത്തിലെ 100 കുടുംബങ്ങൾക്ക് 100 അപ്പാർട്ട്‌മെന്റുകൾ നിർമിക്കുന്നതിനുളള പദ്ധതി അകലകുന്നം  പഞ്ചായത്തിൽ ഉടൻ ആരംഭിക്കും. 
സഹകരണ വകുപ്പിന്റെ റീസർജന്റ് കേരള ലോൺ സ്‌കീമിൽ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായ 5692 പേർക്കായി 3310.34 ലക്ഷം രൂപ വായ്പ നൽകി. ഉജ്ജീവനം സഹായ പദ്ധതിയിലൂടെ 19 ചെറുകിട വ്യവസായങ്ങൾക്കും കടകൾക്കും വായ്പ നൽകി. കുടുംബസഹായ വായ്പയായി 192.22 കോടി രൂപയും അനുവദിച്ചു. 29,269 വനിതകൾക്കാണ് കുടുംബസഹായ വായ്പ  നൽകിയത്. 29ൗ269 പേർക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 192.22 കോടി രൂപ ലിങ്കേജ് ലോൺ അനുവദിച്ചു.
 
പ്രധാന വാർത്തകൾ
 Top