16 August Tuesday

അധികാര വികേന്ദ്രീകരണം 
അർഥപൂർണം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
കോട്ടയം
അധികാരവികേന്ദ്രീകരണം അർഥപൂർണമാക്കാൻ തദ്ദേശ  സ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന മികവ് കൈവരിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'സമന്വയം 2022' പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ വകുപ്പുകളുടെ സംയോജനവും ഏകോപനവും പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ഊർജ്വസ്വലത കൈവരിക്കുന്നതിനു സഹായകമായി.  
കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക പദ്ധതിത്തുക 100 ശതമാനം ചെലവഴിച്ച വൈക്കം നഗരസഭ, ഉഴവൂർ, മാടപ്പള്ളി, ളാലം, വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് പഞ്ചായത്തുകളെയും 22  പഞ്ചായത്തുകളെയും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ജില്ലാ പഞ്ചായത്തിനെയും ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു.
ജില്ലയിൽ വസ്തുനികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ച എട്ടു പഞ്ചായത്തുകൾ, മേൽനോട്ടം വഹിച്ച വാർഡംഗം, വാർഡ് ക്ലാർക്ക്, നിർവഹണ ഉദ്യോഗസ്ഥർ,സംസ്ഥാന- ജില്ലാ തലത്തിൽ മികച്ച നേട്ടം കൈവരിച്ച സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ചതിന് ദാരിദ്യ ലഘൂകരണം വിഭാഗം
പ്രൊജക്ട് ഡയറക്ടർ പി എസ് ഷിനോയ്ക്ക് പുരസ്‌കാരം നൽകി.
ശുചിത്വ മാലിന്യ പരിപാലനത്തിൽ മികച്ച  പഞ്ചായത്തിനുള്ള പുരസ്‌കാരം മാടപ്പള്ളി പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്തംഗങ്ങൾക്കായി കില- –-ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ വെളിയന്നൂർ  പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജിമ്മി ജെയിംസിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ  പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി എസ് ഷിനോ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ലിറ്റി മാത്യു, എക്‌സിക്യൂട്ടീവ് എൻജിനിയർ അശോകൻ, ജില്ലാ ടൗൺ പ്ലാനർ അനിൽ കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) എൻ പ്രിയ, ജില്ലാ മെഡിക്കൽ ഓഫീസർ(ആയുർവേദം) ഡി  ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ആർ  സരളകുമാരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി എന്നിവർ സംസാരിച്ചു. കോട്ടയം എഡിപി പി രാജേഷ്‌കുമാർ എകീകൃത തദ്ദേശ സർവീസ് സാധ്യതകളും സമീപനവും എന്ന വിഷയം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top