22 August Thursday
ഡിവൈഎഫ്‌ഐ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

മർക്കോസിന്റെ കുടുംബത്തിന‌് ഇനി സ‌്നേഹവീടിന്റെ തണൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019
പെരുവ
അർബുദരോഗം ജീവൻകവർന്ന അറുനൂറ്റിമംഗലം മങ്ങാട്ടോരത്ത് മർക്കോസിന്റെ കുടുംബത്തിന് ഇനി ഡിവൈഎഫ്‌ഐ നിർമിച്ച സ്‌നേഹവീടിന്റെ തണൽ. ഡിവൈഎഫ‌്ഐ പെരുവ കാരിക്കോട് മേഖലാ കമ്മിറ്റികൾ സംയുക്തമായാണ‌് വീട‌് നിർമിച്ച‌ുനൽകിയത‌്. വീടിന്റെ താക്കോൽ ഭാര്യ മേരിക്കും മകൻ പ്രിൻസിനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം കൈമാറി.  പെരുവയിൽ നടന്ന ചടങ്ങിൽ കെ ബി അനൂപ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർധന കുടുംബത്തെ സഹായിക്കുവാനും വീട് നിർമിച്ചുനൽകുന്നതിനും തീരുമാനിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഡിവൈഎഫ്‌ഐ പ്രവർത്തകരും ചേർന്ന് വീട് നിർമിക്കുകയായിരുന്നു. നാല‌് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ‌് വീട‌് പൂർത്തീകരിച്ചത‌്. 
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ്, ജില്ലാ സെക്രട്ടറി സജേഷ് ശശി, സിപിഐ എം ഏരിയ സെക്രട്ടറി കെ ജി രമേശൻ, മുളക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ യു വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സുജാതാ സുമോൻ, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി ടി എസ് ശരത്, പ്രസിഡന്റ് ഡിപിൻ എസ്, എൻ സി ജോയി, എം എസ് പ്രസന്നകുമാർ, എ ടി സനീഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് കെ എസ് അരുൺകുമാർ സ്വാഗതവും, സി ജെ അജിത്ത് നന്ദിയും പറഞ്ഞു. സ്‌നഹവീടിന്റെ നിർമാണത്തിന് സഹായിച്ച മുഴുവൻ ആളുകൾക്കും ഡിവൈഎഫ്‌ഐ നന്ദി രേഖപ്പെടുത്തി. 
പ്രധാന വാർത്തകൾ
 Top