15 May Saturday

പ്രതിരോധം -നിയന്ത്രണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021

 സ്ഥാപനങ്ങൾ

രാത്രി ഒമ്പതിനുശേഷം മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടില്ല.  
ഹോട്ടലുകൾക്ക് രാത്രി ഒമ്പതിനുശേഷം പാഴ്സൽ വിതരണത്തിനും അനുമതിയില്ല. തട്ടുകടകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കുന്നതല്ല.
എല്ലാ സ്ഥാപനങ്ങളിലും കൈകൾ കഴുന്നതിനുള്ള ക്രമീകരണവും സാനിറ്റൈസറും  തെർമൽ സ്കാനറും ഉണ്ടായിരിക്കണം
ഒരു സ്ഥാപനങ്ങളിലും ഇടപാടുകാരോ ജീവനക്കാരോ കൂട്ടം കൂടി നിൽക്കാൻ പാടില്ല
ആളുകൾ കടകളിലെ കൗണ്ടറുകളിൽനിന്നും അകലത്തിൽ നിൽക്കത്തക്ക വിധം മാർക്കിങ്‌ നടത്തണം
ജിവനക്കാരും ഉപഭോക്താക്കളും ശരിയായ രീതിയിൽ മാസ്ക് ധരിച്ചിരിക്കുന്നു എന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണം.
കടകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ തമ്മിലും അകലം പാലിക്കണം.
വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ട്രയൽ റൂമുകൾ ഉപയോഗിക്കാൻ പാടില്ല.
ചടങ്ങുകൾ
കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ 75 പേരും ഔട്ട് ഡോർ ചടങ്ങുകളിൽ 150 പേരും മാത്രമേ പങ്കെടുക്കാവൂ. മതസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഈ നിയന്ത്രണം ബാധകമാണ്.
പൊതുപരിപാടികൾ നടത്തുന്നതിന് താലൂക്ക് ഓഫീസിലോ അതത് പൊലീസ് സ്റ്റേഷനിലോ അപേക്ഷ നൽകി അനുമതി വാങ്ങണം. നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നൽകുക.
അനുമതിപത്രത്തിൽ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ മാത്രമേ പരിപാടികൾ നടത്താവൂ.  
വിവാഹം, ഗൃഹപ്രവേശം, മരണം, ജന്മദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്നതിന്  covid19jagratha.kerala.nic.in എന്ന പോർട്ടലിൽ ഈവന്റ്‌ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർ രണ്ടു ഡോസ് വാക്സിൻ എടുത്തവരോ 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണം.
എല്ലാ ചടങ്ങുകളിലും അകെ പങ്കെടുക്കുന്നത് സർക്കാർ അനുവദിച്ച എണ്ണം ആളുകൾ മാത്രമാണെന്ന് ഉറപ്പാക്കണം. പല സമയങ്ങളിലായി കൂടുതൽ ആളുകൾ വന്നുപോകുന്നത് അനുവദനീയമല്ല.
കുട്ടികളും അറുപതു വയസിനു മുകളിലുള്ളവരും ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
ചടങ്ങുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം.
സ്വകാര്യ വാഹനങ്ങളിൽ പരമാവധി നാലു പേരിൽ അധികം യാത്ര ചെയ്യാൻ പാടില്ല.
സ്വകാര്യ വാഹനങ്ങളിൽ ഒന്നിലധികം പേർ യാത്ര ചെയ്യുമ്പോൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top