09 December Monday

കൊട്ടിക്കലാശം : ഇന്ന്‌ ഗതാഗത ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കോട്ടയം 
പരസ്യപ്രചാരണം സമാപിക്കുന്ന ഞായറാഴ‌്ച ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ പകൽ മൂന്ന‌് മുതൽ ആറ‌് വരെ   ജില്ലയിൽ  ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.  കോട്ടയം ടൗൺ കെകെ റോഡ്‌ വഴി ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ മനോരമ ജങ‌്ഷനിൽനിന്നും തിരിഞ്ഞ്ഈ രയിൽക്കടവ് – മണിപ്പുഴ ബൈപാസ് റോഡ‌് വഴിയും, ചെറുവാഹനങ്ങൾ ചന്തക്കവലയിൽനിന്നും തിരിഞ്ഞ് കോടിമത ബൈപാസ് റോഡെയും പോകേണ്ടതാണ്. കെകെ റോഡിൽ വരുന്ന പ്രൈവറ്റ് ബസുകൾ കലക്ടറേറ്റ‌് ജങ‌്ഷനിൽനിന്നും തിരിഞ്ഞ് ലോഗോസ് ജങ‌്ഷൻ – ശാസ്ത്രി റോഡ്‌ വഴി പോകേണ്ടതാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്നും കുമരകം ഭാഗത്തു നിന്നും വരുന്ന ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ബേക്കർ ജങ‌്ഷൻ    കലക്ടറേറ്റ് ജങ‌്ഷൻവഴി മനോരമ ജങ‌്ഷനിൽനിന്നും തിരിഞ്ഞ് ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസ്  റോഡിലും ചെറുവാഹനങ്ങൾ ചന്തക്കവലയിൽനിന്നും തിരിഞ്ഞ് കോടിമത ബൈപാസ് റോഡിലും പോകേണ്ടതാണ്. ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ നാട്ടകം സിമൻറ് കവലയിൽനിന്നും പാറൊച്ചാൽ ബൈപാസ്, തിരുവാതുക്കൽ, അറുത്തുട്ടി, ചാലുകുന്ന‌്, ചുങ്കം വഴിയും കഞ്ഞിക്കുഴി ഭാഗത്തേക്ക്പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജങ‌്ഷനിൽനിന്നും തിരിഞ്ഞ് മൂലേടം ഓവർബ്രിഡ്ജ്, ദിവാൻ കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്.
ചങ്ങനാശേരി ഭാഗത്തുനിന്നും വരുന്ന കെഎസ‌്ആർടിസി / പ്രൈവറ്റ്   ബസുകൾ പുളിമൂട് ജങ‌്ഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ്പാലാമ്പടം, ടെമ്പിൾ കോർണർ വഴി പോകേണ്ടതാണ്.  പാലാ ടൗൺ കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പകൽ രണ്ട‌് മുതൽ    പുലിയന്നൂർ ജങ‌്ഷനിൽനിന്നും ബൈപാസ‌് റോഡ് വഴി പാലാ ഭാഗത്തെത്തി തിരിഞ്ഞ്പോ കേണ്ടതാണ്.  ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ റിവർവ്യൂ റോഡിലൂടെ പാലാ ജനറൽ ആശുപത്രി ഭാഗത്തെത്തി പൊൻകുന്നം റോഡിൽ പ്രവേശിച്ച് 12ാം മൈൽ വഴി മുത്തോലി ഭാഗത്തെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും 12ാം  മൈൽ ഭാഗത്തുനിന്നും തിരിഞ്ഞ് മുത്തോലിയിലെത്തി പാലാ ഭാഗത്തേയ്ക്കും കോ്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്  ചങ്ങനാശേരി ടൗൺ  എംസി  റോഡിൽനിന്നും തെക്ക് ഭാഗത്തേക്ക് പോകേണ്ട   വാഹനങ്ങൾ പാലാത്ര ഭാഗത്തു നിന്നും തിരിഞ്ഞ്
ബൈപാസ് വഴി ളായിക്കാട് എത്തി പോകേണ്ടതാണ്.  തെക്കും നിന്നും വടക്ക് ഭാഗത്തേക്ക് പോകണം വാഹനങ്ങൾ ളായിക്കാട് നിന്നും തിരിഞ്ഞ് ബൈപാസ്  വഴി പാലാത്ര എത്തി പോകേണ്ടതാണ്. എരുമേലി ടൗൺ  കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലാ 
റോഡിലേക്ക് തിരിഞ്ഞ് ഗുരുമന്ദിരം ജങ‌്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കോയിപ്പള്ളി കോളനി വഴി കെവിഎംഎസ‌്ജ ങ‌്ഷനിൽ എത്തി പോകേണ്ടതാണ്. 
തലയോലപ്പറമ്പ് കോട്ടയത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വാഹനങ്ങൾ നേരിട്ട് ബസ്സ്റ്റാ ൻഡിൽ കയറാതെ നേരെ വൈക്കത്തേക്ക്പോ കേണ്ടതാണ്. (വൺവേ)  വൈക്കത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന  വലിയ വാഹനങ്ങൾ കെആർ ഓഡിറ്റോറിയം, എസിസി വഴി തിരിഞ്ഞ്മാ ർക്കറ്റ് റോഡ് വഴി പള്ളിക്കവലയിലെത്തി പോകേണ്ടതും ചെറുവണ്ടികൾ കെ ആർ ഓഡിറ്റോറിയം, അടിയം വഴി വെട്ടിക്കാട്ടുമുക്കിലെത്തി പോകേണ്ടതുമാണ്.  കോട്ടയം, എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ
പള്ളിക്കവലയിൽനിന്നും അതത് ദിശകളിലേക്ക്തി രിഞ്ഞു പോകേണ്ടതുമാണ്. 
 
കടുത്തുരുത്തി
കോട്ടയത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുട്ടുചിറയിൽനിന്നും തിരിഞ്ഞ് ആയാംകുടി, ആപ്പാഞ്ചിറ വഴി പോകേണ്ടതാണ്.  എറണാകുളത്തുനിന്നും കോട്ടയം ഭാഗത്തേക്ക്  രുന്നവാഹനങ്ങൾ കടുത്തുരുത്തി മാർക്കറ്റ് ജങ‌്ഷനിൽ നിന്നും തിരിഞ്ഞ് അറുനൂറ്റിമംഗലം, ഞീഴൂർ, പാലകര, കാപ്പുതല,തോട്ടുവ വഴി പോകേണ്ടതാണ്.
വൈക്കം
 വെച്ചൂർ ഭാഗത്തു നിന്നും വരുന്ന കെഎസ‌്ആർടിസി, പിവിടി, ബസുകൾ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി ദളവാകുളം സ്റ്റാൻഡ് വഴി കെഎസ‌്ആർടിസി  ഭാഗത്തേയ്ക്ക് പോകേണ്ടതാണ്  മൂത്തേടത്തുകാവ്, ടിവി പുരം ഭാഗത്തുനിന്നും വരുന്ന ബസുകൾ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി  ദളവാകുളം സ്റ്റാൻഡ് വഴി  ഭാഗത്തേയ്ക്ക് പോകേണ്ടതാണ്  കോട്ടയം, എറണാകുളം ഭാഗത്തുനിന്നും വരുന്ന  ബസ്സുകൾ ദളവാകുളം സ്റ്റാൻഡിലെത്താതെ
വലിയകവല വഴി നേരെ സ്റ്റാൻഡിലെത്തി അതേ റൂട്ടിൽ ത്നെ  തിരികെ പോകേണ്ടതാണ്
എറണാകുളം ഭാഗത്തുനിന്നും വെച്ചൂർ ഭാഗത്തേയ്ക്ക്പോ കേണ്ട വാഹനങ്ങൾ വലിയ കവല, ലിങ്ക് റോഡ് വഴി മുരിയൻകുളങ്ങര, ചേരുംചുവടു വഴി പോകേണ്ടതാണ്. 
 
പ്രധാന വാർത്തകൾ
 Top