01 April Wednesday

അടിസ്ഥാന സൗകര്യവികസനം വളർച്ചക്കാധാരം: ജി സുധാകരൻ

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

പട്ടിത്താനം–--മണർകാട് ബൈപ്പാസ് റോഡിന്റെ രണ്ടാം ഭാഗം നിർമാണ പൂർത്തീകരണ ഉദ്‌ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു

 

ഏറ്റുമാനൂർ 
നാടിന്റെ അടിസ്ഥാന സൗകര്യവികസനങ്ങൾ വർധിച്ചാൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്ന്‌ മന്ത്രി ജി സുധാകരൻ പറഞ്ഞു. ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്‌ഘാടനം നടത്തുകയായിരുന്നു മന്ത്രി. 
റോഡുകളും പാലങ്ങളും നിർമിക്കുന്നതോടെ വികസനവും വാണിജ്യമേഖലയിൽ ഉയർച്ചയുണ്ടാവും. ഭൂമി ഇടപാടിൽ രജിസ്ട്രേഷൻ വിഭാഗത്തിന്‌ നേട്ടമാകും. നാലുവർഷം കൊണ്ട്‌ 12000 കോടി രൂപയാണ്‌ രജിസ്ട്രേഷൻ വിഭാഗത്തിന്‌ മാത്രമായി ലഭിച്ചത്‌. വരുമാനം വർധിക്കുന്നതോടെ ഖജനാവ്‌ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. ചീപ്പുങ്കൽ മണിയാപറമ്പ്‌ റോഡ്‌,  നീർപ്പാറ മൂലേക്കടവ്‌ റോഡ്‌, പട്ടിത്താനം മണർകാട്‌ ബൈപാസ്‌ റോഡ്‌ രണ്ടാംഭാഗം നിർമാണം പൂർത്തിയാക്കിയതിന്റെ ഉദ്‌ഘാടനം എന്നിവ മന്ത്രി നിർവഹിച്ചു.
 
 
പ്രധാന വാർത്തകൾ
 Top