29 May Sunday
അതിരമ്പുഴ പള്ളി തിരുനാൾ

തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
ഏറ്റുമാനൂർ 
അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ രണ്ടാം ദിവസം സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു. വലിയ പള്ളിയുടെ പ്രധാന മദ്ബഹയിൽ പ്രതിഷ്ഠിച്ചിരുന്ന തിരുസ്വരൂപം അസി. വികാരിമാരായ ഫാ. ലിബിൻ തുണ്ടിയിൽ, ഫാ. ബിബിൻ കൊച്ചീത്ര, ഫാ. ടോണി നമ്പിശേരിക്കളം എന്നിവരുടെ നേതൃത്വത്തിൽ നട തുറന്ന് പുറത്തെടുത്തു. 
പരമ്പരാഗതമായ ആഭരണങ്ങൾ അണിയിച്ച തിരുസ്വരൂപം കൈക്കാരന്മാരായ ടോമി ചക്കാലയ്ക്കൽ, മാത്യു തേക്കുനിൽക്കുംപറമ്പിൽ, ജോണി പണ്ടാരക്കളം, സോജൻ ആലഞ്ചേരിൽ എന്നിവർ ചേർന്ന് മോണ്ടളത്തിലെത്തിച്ചു. വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ കാർമികത്വത്തിൽ  പ്രാർഥനകൾക്കു ശേഷം രൂപക്കൂട്ടിൽ പ്രതിഷ്ഠിച്ചു. 
തുടർന്ന് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിനു ശേഷം ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചു. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ പ്രധാന തിരുനാൾ തിരുക്കർമങ്ങൾ അവിടെ നടക്കും. വടക്കുംഭാഗത്തിന്റെ ദേശക്കഴുന്ന്‌ ഫാ. ഡൊമിനിക് മുണ്ടാട്ടിന്റെ കാർമികത്വത്തിൽ നടന്നു. വെള്ളി പടിഞ്ഞാറും ഭാഗത്തിന്റെ ദേശക്കഴുന്ന് നടക്കും. 25നാണ്‌ പ്രധാന തിരുന്നാൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top