27 September Sunday
ഗൃഹനാഥനെ കെട്ടിയിട്ടു

ഭൂമി കൈയേറി ആർഎസ‌്എസ‌് റോഡ് വെട്ടി; തടഞ്ഞ ദമ്പതികൾക്ക്‌ മർദ്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 പാലാ ബിജെപി‐ആർഎസ‌്എസ‌് സംഘത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രഭാരവാഹികളും ഗുണ്ടകളും സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി വഴി വെട്ടി. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ദമ്പതിമാരെ ആക്രമിച്ചു. കൈ ഒടിഞ്ഞ റിട്ടയേഡ്‌ അധ്യാപികയെയും മർദ്ദനമേറ്റ ഭർത്താവിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം പറപ്പിള്ളിയാമഠത്തിൽ എം എൻ രമേഷ്(66), ഭാര്യ  പത്മകുമാരി (56) എന്നിവരെയാണ‌്  ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. 

ഭരണങ്ങാനം ശ്രീകൃഷ‌്ണ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ ശനിയാഴ‌്ച രാത്രി പന്ത്രണ്ടോടെയാണ‌്  ക്ഷേത്രത്തിന‌് സമീപം താമസിക്കുന്ന ദമ്പതിമാരുടെ പുരയിടത്തിൽ  ബിജെപി‐ആർഎസ‌്എസ‌് സംഘം ആക്രമണം നടത്തിയത‌്. ഇടമറ്റം, ഭരണങ്ങാനം, കിഴപറയാർ, കീഴമ്പാറ  കരയോഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട ദേവസ്വം ഭരണസമിതിയാണ‌് ക്ഷേത്രഭരണം നടത്തുന്നത‌്. ദേവസ്വം പ്രസിഡന്റ‌് അമ്പാറ ശ്രീകൃഷ‌്ണ വിലാസത്തിൽ ഉണ്ണികൃഷ‌്ണൻ, കമ്മിറ്റിയംഗങ്ങ‌ളായ കീഴമ്പാറ തേൻമാവിൽ രാജൻ, അമ്പാറ തേരുംപുറത്ത‌് രാജേഷ‌്കൃഷ‌്ണൻ, ഭരണങ്ങാനം പിഷാരത്ത‌് അഖിൽ വിജയൻ, അച്ചു, പാറയിൽ ബിജു, രാജേഷ‌്, കിഴപറയാർ പാഴൂർ ചന്ദ്രബോസ‌്, ഗോപാലകൃഷ‌്ണൻ പൈകത്താഴെ, രാജീവ‌് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ കണ്ടാൽ അറിയാവുന്ന നൂറോളം പേരാണ‌് ആക്രമണം നടത്തിയതെന്ന‌് ദമ്പതിമാർ പൊലീസിന‌് നൽകിയ മൊഴിയിൽ പറയുന്നു.  ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്ക‌് വഴിയൊരുക്കാനും ആനയെ കടത്തിക്കൊണ്ടുപോകാനുമുള്ള വഴിക്ക‌് വീതി കൂട്ടാനാണ‌്  സമീപവാസികളായ വൃദ്ധ ദമ്പതിമാരെ വീട്ടിൽ കയറി ബന്ദികളാക്കി സംഘം ഭൂമി കൈയേറിയത‌്.  വ്യാജ നമ്പർ പ്രദർശിപ്പിച്ച വാഹനങ്ങളിൽ ജെസിബിയുമായാണ്‌ സംഘം എത്തിയത്‌. വീട്ടിൽ അതിക്രമിച്ച‌് കയറിയ സംഘം ഗൃഹനാഥനെ മർദ്ദിച്ച‌് കെട്ടിയിട്ടു. തടയാനെത്തിയ ഭാര്യ പത്മകുമാരിയുടെ കൈ തിരിച്ച് ഒടിക്കുകയായിരുന്നുവെന്ന്‌ മൊഴിയിൽ പറയുന്നു.  മർദ്ദനമേറ്റ ദമ്പതിമാരും ബിജപി അനുഭാവികളാണ‌്. ഇവരുടെ വസ്തുവിലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച്   ഭരണങ്ങാനം ക്ഷേതസമിതിയുമായി വർഷങ്ങളായി തർക്കവും കോടതിയിൽ സിവിൽ കേസുമുണ്ട്‌. 2011ൽ വസ്തു ഉടമയുടെ പുരയിടത്തിൽ പ്രവേശിക്കുന്നതും നിർമാണവും തടഞ്ഞ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
 പന്ത്രണ്ട്‌ മീറ്റർ വീതിയിൽ 50 അടിയോളം നീളത്തിലാണ‌് ഭൂമി കൈയേറി റോഡ‌് വെട്ടിയത‌്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top