29 February Saturday

ഗാന്ധി മ്യൂസിയം ഇനി നാടിന്‌ സ്വന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
വൈക്കം
പിന്നോക്ക വിഭാ-ഗ-ത്തിൽപെട്ട ജന-ങ്ങൾക്ക് വൈക്കം- മഹാ-ദേവ ക്ഷേത്ര-ത്തിന്റെ ചുറ്റ-ുമുള്ള വഴി-ക-ളി-ലൂടെ സഞ്ച-രി-ക്കാ-നുള്ള അവ-കാ-ശ-ത്തി-നായി നടത്തിയ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം വിവരിക്കുന്ന ഗാന്ധി മ്യൂസിയം ചൊവ്വാഴ്-ച നാടിനു സമർപ്പി-ക്കും. പകൽ 11ന്- മന്ത്രി രാമ-ച-ന്ദ്രൻ കട-ന്ന-പ്പള്ളി ഉദ്-ഘാ-ടനം നിർവ-ഹി-ക്കും. വൈക്കം നഗരസഭയും പുരാരേഖാ വകുപ്പും ചേർന്നാണ് ബോട്ട്- ജെട്ടിക്ക്- സമീപം വൈക്കം സത്യഗ്രഹ സ്-മാരക മന്ദി-ര-ത്തിലെ താഴത്തെ നില-യിൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്-. 
    മ്യൂസി-യ-ത്തിൽ പുരാരേഖകളിലൂടെ വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രകഥകൾ കാണാം-. ഗാന്ധിജി വൈക്കം ബോട്ട്- ജെട്ടിയിൽ ഇറങ്ങുന്നതു മുതൽ കായൽക്കര പ്രസംഗവും സവർണ അയിത്തം നേരിട്ടറിഞ്ഞ ഇണ്ടംതുരുത്തി മനയിലെ ചർച്ചയും ഗാന്ധി –- ശ്രീനാരായണഗുരു കൂടിക്കാഴ്-ചയും സത്യാഗ്രഹ സമര സമയത്ത്- എത്തിയ  പഞ്ചാബിലെ അകാലികളുമെല്ലാം മ്യൂസിയത്തിലുണ്ട്-. ശ്രീനാരായണ ഗുരു, മന്നത്ത്- പത്മനാഭൻ, ഇ വി രാമസ്വാമി നായ്-ക്കർ, കെ പി കേശവമേനോൻ, ടി കെ മാധവൻ, കണ്ണംതോടത്ത്- വേലായുധമേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്-, കെ കേളപ്പൻ തുടങ്ങിയ സമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ഗാലറി, ആർട്ട്- ഗാലറി, റിസർച്ച്- സെന്റർ, ഉദ്യാനം, മിനി തിയേറ്റർ എന്നിവ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്-. ഇന്ററാക്-ടീവ്- സ്-ക്രീൻ, ഇന്ററാക്-ടീവ്- കിയോസ്--ക്- എന്നിവ മ്യൂസിയത്തിന്റെ സവിശേഷതയാണ്. പൂർണ-മായി ശീതീകരിച്ച നാലു ഹാളുകളിൽ ഡിജിറ്റൽ രൂപത്തിൽ പുരാരേഖകൾ ക്രമീകരിച്ചിരിക്കുന്നു. രേഖാചിത്രങ്ങൾ, പകർപ്പുകൾ എന്നിവയാണ് മ്യൂസിയത്തിന്റെ  മറ്റൊരു സവിശേഷത. സത്യഗ്രഹ സ്-മരണകൾ ഉണർത്തുന്ന ശില്പങ്ങളും ഇവിടെയുണ്ട്-. സന്ദർശകർക്ക്‌ ചരിത്ര സംഭവങ്ങളുടെ ദൃശ്യാവിഷ്-കരണം ഉൾപ്പെടുത്തി 20 മിനിട്ടിൽ തയ്യാറാക്കിയിരിക്കുന്ന ഡോക്യുമെന്ററിയും കാണാം-. കേന്ദ്ര–--സംസ്ഥാന സർക്കാരുകൾ 1.80 കോടി രൂപ ചെലവിട്ടാണ് മ്യൂസിയം നിർമിച്ചത്-. 
  ഉദ്-ഘാ-ട-ന-ത്തിനു മുന്നോ-ടി-യായി വട-ക്കേ-ന-ട-യി-ലുള്ള ദേവസ്വം ഗ്രൗണ്ടിൽനിന്ന്‌ രാവിലെ 10ന് സാംസ്-കാ-രിക ഘോഷ-യാത്ര ആരം-ഭി-ക്കും.
 
 
പ്രധാന വാർത്തകൾ
 Top