07 December Tuesday

49 ക്യാമ്പിൽ 2883 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
കോട്ടയം
ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 49 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 21ഉം കോട്ടയത്ത് 16ഉം ചങ്ങനാശേരിയിൽ എട്ടും മീനച്ചിലിൽ നാലും ക്യാമ്പുകളാണുള്ളത്. 794 കുടുംബങ്ങളിലായി 2883 പേർ ക്യാമ്പിലുണ്ട്.
അഞ്ചു താലൂക്കുകളിലായി 213 ക്യാമ്പുകൾ തുറക്കാനുള്ള സൗകര്യം ഒരുക്കി. കോട്ടയം -110, കാഞ്ഞിരപ്പള്ളി- 51, മീനച്ചിൽ- 19, വൈക്കം -21, ചങ്ങനാശേരി- 12 എന്നിങ്ങനെയാണ് ക്യാമ്പുകൾ കണ്ടെത്തിയത്. കോട്ടയം- 4030, കാഞ്ഞിരപ്പള്ളി- 6540, മീനച്ചിൽ- 1220, വൈക്കം -2600, ചങ്ങനാശേരി- 2500 എന്നിങ്ങനെ 16,890 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. 
  ഭക്ഷണവിതരണത്തിന്റെ പൂർണചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. സന്നദ്ധസംഘടനകളോ മറ്റു സന്നദ്ധ പ്രവർത്തകരോ പാകംചെയ്ത ഭക്ഷണം ക്യാമ്പുകളിൽ വിതരണംചെയ്യാൻ അനുവദിക്കില്ല. അതേസമയം ഭക്ഷണസാമഗ്രികൾ എത്തിച്ചാൽ അവ സ്വീകരിക്കും. ക്യാമ്പുകളിൽ പൊലീസ്‌ പട്രോളിങ്‌ ഉറപ്പാക്കും. 
ആവശ്യമായ പച്ചക്കറിയും ഭക്ഷ്യധാന്യവും വിതരണംചെയ്യാൻ ജില്ലാ സപ്ലൈ ഓഫീസറെയും ആരോഗ്യപ്രവർത്തകരെയും നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ക്യാമ്പുകളുടെ പൊതുവായ പ്രവർത്തന ഏകോപനത്തിന്‌ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജിയോ ടി മനോജിനെയും (ഫോൺ: 8547610056) ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top