12 December Thursday
ഹരിത കേരളം മിഷൻ പെരുമാറ്റച്ചട്ടം

മാലിന്യമകറ്റാൻ തുമ്പൂർമൂഴി മാതൃകയിൽ പ്ലാന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 കോട്ടയം

മാലിന്യ പ്രശ്നത്തിന് പരിഹാരമായി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ പരിസരത്ത് തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ്‌ സ്ഥാപിച്ചു. ഹരിത കേരളം മിഷന്റെ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണിത്.
ജൈവമാലിന്യം സംസ്കരിക്കുന്ന രണ്ടു ചേംബർ പ്ലാന്റ്‌ സജ്ജമാക്കാൻ രണ്ടു ലക്ഷം രൂപയാണ്‌ ചെലവ്‌. പ്ലാന്റിൽ മാലിന്യം 120 ദിവസം സൂക്ഷിച്ച് എനോക്വലിൻ ലായനി ചേർത്ത് വളമാക്കി മാറ്റും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ജൈവവളം സ്റ്റേഷൻ പരിസരത്ത് തയ്യാറാക്കുന്ന ശലഭോദ്യാനത്തിൽ ഉപയോഗിക്കും. അജൈവ  മാലിന്യം ശേഖരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറും.  
സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ ഭാഗമായി നഗരസഭാ പരിധിയിൽ വിവിധയിടങ്ങളിലായി 68 പ്ലാൻറുകളുടെ നിർമാണം പൂർത്തിയാക്കി. നാലെണ്ണം അന്തിമഘട്ടത്തിലാണ്. പുതിയതായി 276  പ്ലാൻറുകൾകൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭയ്ക്കാണ് നിർവഹണ ചുമതല.
 റെയിൽവേ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ  മുനിസിപ്പൽ ചെയർപേഴ്സൺ പി ആർ സോന ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി രമേശ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top