16 October Saturday
ഭാരത്‌ ബന്ദ്‌ 27ന്‌

വീട്ടകങ്ങളിൽ തെളിഞ്ഞു സമരജ്വാല

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിന് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും ചേർന്ന് സംഘടിപ്പിച്ച സമരജ്വാല സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പിൽ ജില്ലാ സെക്രട്ടറി എ വി റസലിന്റെ നേതൃതത്തിൽ തെളിച്ചപ്പോൾ

കോട്ടയം
27ന്റെ ഭാരത്‌ബന്ദ്‌ വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകരുടെ വീട്ടകങ്ങളിൽ സന്ധ്യയോടെ സമരജ്വാല തെളിച്ചു. കേരള കർഷക സംഘം, സിഐടിയു, കെഎസ്‌കെടിയു, കേരള ആർട്ടിസാൻസ്‌ യൂണിയൻ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉൾപ്പെടെ വിവിധ വർഗ ബഹുജന സംഘടനകളും എൽഡിഎഫ്‌ ഘടകകക്ഷികളും സമരത്തിൽ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ പാർടി ജില്ലാ കമ്മിറ്റി ഓഫീസ്‌ വളപ്പിൽ ജ്വാല തെളിച്ച്‌ സമരം ഉദ്‌ഘാടനംചെയ്‌തു. സമിതി ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്‌ ചങ്ങനാശേരിയിലെ സ്വവസതിയിൽ സമരജ്വാല തെളിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ്‌ വളപ്പിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയയും ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ വസതിയിലും ജ്വാല തെളിച്ചു. 
26ന്‌ സമരസമിതി നേതൃത്വത്തിൽ എല്ലാ ലോക്കലുകളിലും പന്തംകൊളുത്തി പ്രകടനം നടത്തും. അതിനുമുമ്പ്‌ പഞ്ചായത്ത്‌ ധർണകൾ പൂർത്തിയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top