16 October Saturday
ദേശാഭിമാനി പ്രചാരണം

നാല്‌ ഏരിയകളിലെ വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കോട്ടയം
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ നാല്‌ ഏരിയകളിൽ സിപിഐ എം ചേർത്ത വാർഷിക വരിസംഖ്യ കൈമാറി. വൈക്കം, തലയോലപ്പറമ്പ്‌, കടുത്തുരുത്തി, ഏറ്റുമാനൂർ ഏരിയകളിലെ വരിസംഖ്യയും ലിസ്‌റ്റും മന്ത്രി വി എൻ വാസവൻ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എ വി റസൽ പങ്കെടുത്തു.
തലയോലപ്പറമ്പ്, വൈക്കം ഏരിയകളിലെ ദേശാഭിമാനി വാർഷിക പത്രത്തിന്റെ വരിസംഖ്യ തലയോലപ്പറമ്പിലെ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറിമാരായ കെ ശെൽവരാജ്, കെ അരുണൻ എന്നിവർ വരിസംഖ്യ കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ കെ ഗണേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്, ജില്ലാ കമ്മിറ്റിയംഗം എം പി ജയപ്രകാശ് സംസാരിച്ചു.  കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ വരിസംഖ്യ ഏരിയ സെക്രട്ടറി കെ ജി രമേശൻ കൈമാറി. ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് സംസാരിച്ചു.
 ഏറ്റുമാനൂരിൽ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ വരിസംഖ്യ കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, ഇ എസ് ബിജു എന്നിവർ സംസാരിച്ചു.
തിങ്കൾ പകൽ മൂന്നിന്‌ പാലാ ഏരിയ കമ്മിറ്റി ഓഫീസിൽ പൂഞ്ഞാർ, പാലാ ഏരിയകളിലെയും നാലിന്‌ കാഞ്ഞിരപ്പള്ളി, വാഴൂർ ഏരിയകളിലേത്‌ പൊൻകുന്നത്തും അഞ്ചിന്‌ ചങ്ങനാശേരിയിലും കെ ജെ തോമസ്‌ ഏറ്റുവാങ്ങും. നാലിന്‌ കോട്ടയം, പുതുപ്പള്ളി, അയർക്കുന്നം ഏരിയകളിലേത്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വൈക്കം വിശ്വൻ ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top