21 February Friday

ടൂറിസം സർക്യൂട്ട്‌, സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, വ്യവസായ എസ്‌റ്റേറ്റ്‌ പ്രതീക്ഷയാണീ പത്രിക

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 പാലാ

എല്ലാവർക്കും പ്രയോജനപ്പെടുന്ന സർവതല സ‌്പർശിയായ വികസനമാണ‌് പാലാ മണ്ഡലം ആഗ്രഹിക്കുന്നത‌്. അതിൽ ടൂറിസവും കായികവും വ്യവസായവുമെല്ലാം വേണം; പദ്ധതികൾ ദീർഘവീക്ഷണമുള്ളതാകണം. മാറുന്ന സംസ്ഥാനത്തിനൊപ്പം നേട്ടത്തിന്റെ പടവുകളിൽ പാലായെ നയിക്കുന്ന പദ്ധതികളാണ്‌ എൽഡിഎഫ്‌ പ്രകടനപത്രികയിലുള്ളത്‌.
ഇവിടത്തെ ഭൂപ്രകൃതിക്കും സാമൂഹ്യജീവിതത്തിനും അനുസൃതമായിട്ടുള്ള പശ‌്ചാത്തലം ഒരുക്കിയശേഷമുള്ള ദീർഘകാല‐ഹൃസ്വകാല പദ്ധതികൾ പ്രകടന പത്രികയിലുണ്ട്‌. റബർ കർഷകരും ഇടത്തരക്കാരും വ്യാപാര സമൂഹവും ടാപ്പിങ‌് തൊഴിലാളികളും കർഷക തൊഴിലാളികളും ഏറെയുള്ള മണ്ഡലത്തിൽ എല്ലാവർക്കും ജീവിത മുന്നേറ്റമുണ്ടാകുന്ന സാഹചര്യം ഒരുക്കുകയാണ്‌ ലക്ഷ്യം. അടച്ചുപൂട്ടിയ മീനച്ചിൽ റബർ മാർക്കറ്റിങ‌് സൊസൈറ്റി തുറന്ന‌് പ്രവർത്തിക്കും. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പനും നേതാക്കളും വോട്ടർമാരുടെ മുമ്പിൽ  അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും അവരുടെ വാഗ്‌ദാനങ്ങൾ അവതരിപ്പിക്കുന്നു.
പ്രധാന പ്രഖ്യാപനങ്ങൾ: •റബറധിഷ‌്ഠിത വ്യവസായങ്ങൾ •റബറധിഷ‌്ഠിത മിനിവ്യവസായ എസ‌്റ്റേറ്റുകൾ • കുടിവെള്ളക്ഷാമം പരിഹരിക്കൽ • റോഡുകൾ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയർത്തും •കാർഷിക വിഭവ സംസ‌്കരണ വിപണന കേന്ദ്രം •സംസ‌്കരിക്കുന്ന വിഭവങ്ങൾ മൂല്യവർധന വരുത്തി വിൽക്കാൻ ഫാക്ടറി •കാർഷിക വിഭവ കയറ്റുമതി •ജൈവകൃഷി പ്രോത്സാഹന പദ്ധതി •ഗ്രൂപ്പ‌് ഫാമിങ‌് •പുരയിട‐പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികൾ •വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സർക്ക്യൂട്ട‌് •കലാകായിക മേഖല ശക്തിപ്പെടുത്തൽ •സ‌്പോട‌്സ‌് കോംപ്ലക്സ‌്, കൾച്ചറൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് •അന്താരാഷ‌്ട്ര നിലവാരത്തിൽ ഫുഡ‌്പാർക്ക‌് •വനിതാക്ഷേമത്തിന‌് മുന്തിയ പരിഗണന •വസ‌്ത്ര നിർമാണ യൂണിറ്റ‌് •കാർപ്പറ്റ‌്﹣-കരകൗശല വസ‌്തുക്കളുടെ നിർമാണം,തേനീച്ച വളർത്തൽ ,ആട‌് വളർത്തൽ, കന്നുകാലി വളർത്തൽ എന്നിവ പരിപോഷിപ്പിക്കൽ •പച്ചക്കറികൃഷി, കൂൺകൃഷി, അടുക്കളത്തോട്ടം എന്നിവ വ്യാപിപ്പിക്കൽ •പ്രവാസികളെക്കുറിച്ച‌് സമഗ്രമായ ഡേറ്റാബെയ‌്സ‌് പദ്ധതി •മണ്ഡലത്തിലെ എല്ലാവർക്കും ഇൻഷുറൻസ‌് പരിരക്ഷ •കുറഞ്ഞ ചെലവിൽ സ‌്കാനിങ‌്, ഡയാലിസിസ‌് •പാലാ താലൂക്കാശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനം •മീനച്ചിലാർ മാലിന്യമുക്തമാക്കൽ •പൈക ആശുപത്രിയിൽ കിടത്തി ചികിത്സയ‌്ക്കുള്ള സൗകര്യം വികസിപ്പിക്കൽ •ശബരിപാതയുമായി ബന്ധപ്പെട്ട‌് നിൽക്കുന്ന പ്രശ‌്നങ്ങൾക്ക‌് പരിഹാരം.
 
 
പ്രധാന വാർത്തകൾ
 Top