24 October Thursday

പെയ്ഡ് ന്യൂസുകളില്ല: കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

കോട്ടയം
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഇതുവരെ പെയ്ഡ് ന്യൂസുകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തുകയോ ഇതു സംബന്ധിച്ച പരാതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് കലക്ടർ പി കെ സുധീർ ബാബു പറഞ്ഞു. മീഡിയ  സർട്ടിഫിക്കേഷൻ ആൻഡ്‌ മോണിറ്ററിങ്‌ കമ്മിറ്റി(എംസിഎംസി)യുടെ ഭാഗമായി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന നിരീക്ഷണ വിഭാഗം മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, റേഡിയോ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിൽ പെയ്ഡ് ന്യൂസുകളോ എംസിഎംസിയുടെ അംഗീകാരമില്ലാത്ത പരസ്യങ്ങളോ ഇതുവരെ  റിപ്പോർട്ട് ചെയ്‌തിട്ടില്ല.
സമർപ്പിച്ച പരസ്യങ്ങൾ, പ്രചാരണ ഗാനങ്ങൾ, അനൗൺസ്മെൻറുകൾ  എന്നിവയ്‌ക്ക്‌ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.  
 ഉപതെരഞ്ഞെടുപ്പ് ദിവസമായ 23നും തലേന്നും അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ പ്രവർത്തിക്കുന്ന എംസിഎംസിയുടെ അംഗീകാരം വേണം. എംസിഎംസി അവലോകന യോഗത്തിൽ കലക്ടർ, സബ് കലക്ടർ ഈശ പ്രിയ, അംഗങ്ങളായ മാത്യു കെ  ഏബ്രഹാം, ജോർജ് ജേക്കബ്, മെംബർ സെക്രട്ടറി ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
 Top