24 October Thursday
കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ച്‌ കവർച്ച

പ്രതികളെ കൊറിയർ സ്ഥാപനത്തിൽ എത്തിച്ച്‌ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 കോട്ടയം

 കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഒരു ലക്ഷത്തോളം രൂപ കവർന്ന കേസിലെ രണ്ടു പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. അറസ്‌റ്റിലായ തിരുവാർപ്പ് കൈച്ചേരിൽ അഖിൽ ടി ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ ബാദുഷ (20) എന്നിവരെയാണ്‌ കവർച്ച നടത്തിയ സ്ഥലത്തും രക്ഷപ്പെട്ട വഴികളിലും എത്തിച്ച്‌ തെളിവെടുത്തത്‌. തുടർന്ന് രണ്ടു പേരെയും  കോടതിയിൽ ഹാജരാക്കി.
 തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെയാണ് നഗരമധ്യത്തിൽ തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിലെ എക്‌സ്‌പ്രസ് ബീസ് എന്ന കൊറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാർക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തി പണം കവർന്നത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ബുധനാഴ്ച പുലർച്ചെ പിടിയിലായി.  
സിഐ എം ജെ അരുൺ, എസ്ഐ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി എം മനോജ്, സിവിൽ പൊലീസ് ഓഫീസർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌  പ്രതികളെ  കൊറിയർ സർവീസ് സ്ഥാപനത്തിൽ എത്തിച്ചത്‌. 
സമീപത്തുള്ള ഹനുമാൻ സേവാ കേന്ദ്രത്തിലും ഇവിടെ നിന്ന്‌  പുതിയ തൃക്കോവിൽ ക്ഷേത്രത്തിന്റെ പരിസരത്തും രക്ഷപ്പെടുന്നതിനിടെ പ്രതികൾ സോഡാ കുടിച്ച കടയിലും അടക്കം എത്തിച്ച് തെളിവെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top