24 October Thursday

മലങ്കര കാത്തലിക്‌ അസോ. ആഗോള അൽമായ സംഗമം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

കോട്ടയം
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 89-ാമത് പുനരൈക്യ വാര്‍ഷികാഘോഷവും 28 -ാമത് അന്തര്‍ദേശീയ യുവജന കൺവന്‍ഷനും സംഘടിപ്പിച്ചു. ബഥനി ആശ്രമ ശതാബ്ദി ആഘോഷം എന്നിവയോടനുബന്ധിച്ച് നടന്ന ആഗോള അൽമായ സംഗമം ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. എംസിഎ സഭാതലസമിതി പ്രസിഡന്റ് വി പി മത്തായി അധ്യക്ഷനായി. തോമസ് ചാഴികാടന്‍ എംപി മുഖ്യസന്ദേശം നല്‍കി. 
റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് സെമിനാര്‍ നയിച്ചു. എംസിഎ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. 
 28 -ാമത് അന്തര്‍ദേശീയ യുവജന കണ്‍വന്‍ഷൻ മാര്‍ തോമസ് തറയില്‍ നയിച്ചു. അന്തര്‍ദേശീയ യുവജന കണ്‍വന്‍ഷന്‍ സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എം പി ലിപിന്‍രാജ് ഉദ്ഘാടനം ചെയ്തു. ടിനു കുര്യാക്കോസ് അധ്യക്ഷനായി. ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യസന്ദേശവും യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹപ്രഭാഷണവും നടത്തി.  
  വെള്ളിയാഴ്‌ച രാവിലെ എട്ടിന്‌ പ്രഭാതനമസ്കാരവും സമൂഹബലിയും ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. 11 ന് ബഥനിയുടെ ശതാബ്ദി ആഘോഷസമാപനസമ്മേളനം ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനംചെയ്യും. 
 
പ്രധാന വാർത്തകൾ
 Top