22 October Tuesday

പി കൃഷ്‌ണപിള്ളയെ നാടെങ്ങും അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
 
കോട്ടയം
‘സഖാക്കളുടെ സഖാവ്‌’ എന്നറിയപ്പെടുന്ന പി കൃഷ്‌ണപിള്ളയെ ജന്മനാട്‌ കൂടിയായ ജില്ലയിൽ വ്യാപകമായി അനുസ്‌മരിച്ചു. കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപക സെക്രട്ടറിയും കേരളം രൂപംകൊള്ളും മുമ്പ്‌തന്നെ നവോത്ഥാന സമരനായകനുമായിരുന്ന പി കൃഷ്‌ണപിള്ളയെ ജില്ലയിലെമ്പാടുമുള്ള പാർടി ഘടകങ്ങൾ പാർടി പതാക ഉയർത്തിയും ഛായാചിത്രത്തിന്‌ മുന്നിൽ പുഷ്‌പാർച്ചന നടത്തിയും അനുസ്‌മരണ സമ്മേളനങ്ങൾ നടത്തിയും സമുചിതമായി അനുസ്‌മരിച്ചു. 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ പതാക ഉയർത്തി, അനുസ്‌മരണ പ്രഭാഷണവും നടത്തി. പുഷ്‌പാർച്ചനയും ഉണ്ടായിരുന്നു. തുടർന്ന്‌ ചേർന്ന അനുസ്‌മരണ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം എസ്‌ സാനു സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയകളിൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സഖാവിനെ അനുസ്‌മരിച്ച്‌ യോഗങ്ങൾ ചേർന്നു. രാവിലെ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടന്നു. 
കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ മുമ്പിലായി നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ജെ വർഗീസ്‌ പതാക ഉയർത്തി. പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ്‌ സി എൻ സത്യനേശൻ, നാട്ടകം ലോക്കൽ സെക്രട്ടറി എസ്‌ ഡി രാജേഷ്‌, പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി പി എസ്‌ സച്ചിദാനന്ദനായിക്‌, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി പി കെ പ്രകാശ്‌, കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു, തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി സി ജി രഞ്ജിത്ത്‌ എന്നിവർ സംസാരിച്ചു. എം എച്ച്‌ സലീം സ്വാഗതവും, ടി എൻ മനോജ്‌ നന്ദിയും പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top