18 October Friday

മീനച്ചിലാറ്റില്‍ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
പാലാ
മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുകിയെത്തിയ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേർപ്പുങ്കൽ കളപ്പുരക്കൽ സെബാസ‌്റ്റ്യന്റെ മകൻ മനീഷിനെയാണ് (33) കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കിടങ്ങൂർ കാവാലിപ്പുഴ കടവിലാണ് സംഭവം. ചേർപ്പുങ്കലിൽ ഓട്ടോഡ്രൈവറായ മനീഷ് രണ്ട് കൂട്ടുകാർക്കൊപ്പമാണ് മലവെള്ളം കുത്തിയൊഴുകുന്ന ആറ്റിൽ തടിപിടിക്കാൻ ഇറങ്ങിയത്. 
കൂട്ടുകാർ പിടിച്ച തടി കെട്ടിയിടാൻ കയറുമായി നീന്തുന്നതിനിടെ മനീഷിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top