25 August Sunday

അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
പാലാ
ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ കൊടിയേറി. പാലാ ബിഷപ്പ‌് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ നടത്തിയ  ചടങ്ങിൽ നൂറുകണക്കിന‌് വിശ്വാസികൾ പങ്കെടുത്തു. 
 കുർബാനയിൽ സഹായ മെത്രാൻ മാർ ജേക്കബ‌് മുരിക്കൻ മുഖ്യകാർമികനായി. 28നാണ് പ്രധാന തിരുനാൾ. വരും  ദിവസങ്ങളിൽ  പകൽ 11 ന് നടക്കുന്ന കുർബ്ബാനയ്ക്ക് ബിഷപ്പുമാർ മുഖ്യകാർമികരാകും. 27 ന് പകൽ 2.30ന‌് ബധിരർക്കുള്ള പ്രത്യേക കുർബാന ഉണ്ടാകും. പ്രധാന തിരുനാൾദിനമായ 28ന്  രാവിലെ 7.15ന‌്  മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം ആശീർവദിക്കും. രാവിലെ 10ന് ഇടവകദൈവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിനങ്ങളിൽ  മലയാളം, ഇംഗീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും ലത്തീൻ, മലങ്കര റീത്തിലും  കുർബാന  ഉണ്ടാകും. 
  കൊടിയേറ്റിന് മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ,  തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, ഫാ. ജോസഫ് മേയിക്കൽ, ഫാ. അബ്രാഹം കണിയാംപടിക്കൽ എന്നിവർ പങ്കെടുത്തു. വൈകിട്ട‌് നടത്തിയ ജപമാല റാലിയിൽ നിരവധി വിശ്വാസികൾ പങ്കടുത്തു.
 
 
പ്രധാന വാർത്തകൾ
 Top