05 August Thursday
മാനസിക സംഘർഷം നേരിടുന്നവരെ തേടി

ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കോട്ടയം
കോവിഡ് സാഹചര്യത്തിൽ  മാനസിക സംഘർഷം നേരിടുന്നവർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന "ഒറ്റയ്ക്കല്ല, കൂടെയുണ്ട്‌ കോട്ടയം' പദ്ധതി മാതൃകയെന്ന്‌ മന്ത്രി വീണാ ജോർജ്. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.  പ്രാദേശിക തലത്തിൽ ഓരോ വീടുകളിലുമെത്തുന്ന രീതിയിലുള്ള സംവിധാനം അഭിനന്ദനാർഹമാണ്.  കോവിഡിന്റെ രണ്ടാം തരംഗത്തെ പൂർണമായും അതിജീവിച്ചിട്ടില്ല. പോസിറ്റിവിറ്റി പൂജ്യത്തിൽ എത്തിക്കുന്നതിനായി പരിശ്രമിക്കണം. മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളും സജീവമായി മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ -മന്ത്രി നിർദേശിച്ചു.
 മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സന്ദേശം നൽകി. കലക്ടർ എം അഞ്ജന ആമുഖ പ്രഭാഷണവും കില ഡയറക്ടർ ഡോ. ജോയ് ഇളമൺ മുഖ്യപ്രഭാഷണവും നടത്തി.  
കോവിഡ് മരണങ്ങൾ, രോഗബാധ, ആശുപത്രിവാസം, സമ്പർക്ക വിലക്ക്, ലോക്ക്‌ ഡൗൺ തുടങ്ങിയവയെല്ലാം നിരവധി പേർക്ക് മാനസിക സംഘർഷങ്ങൾക്ക് കാരണമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 
  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ് പദ്ധതി വിശദീകരിച്ചു. എഡിഎം ആശ സി ഏബ്രഹാം, ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ  ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി എസ് ഷിനോ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ വി ആശാമോൾ, അസിസ്റ്റന്റ് ഡവലപ്മെന്റ് കമീഷണർ ജി അനീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ,  കേരള  അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ്,അസോസിയേഷൻ ഓഫ് സ്‌കൂൾസ് ഓഫ് സോഷ്യൽ വർക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് ആന്റണി, കില ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എസ് വി ആന്റോ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ. ടോണി തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ  എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top