06 August Friday

പൊതുമരാമത്ത് പ്രവൃത്തികൾ
സമയബന്ധിതമായി പൂർത്തിയാക്കണം: -മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കോട്ടയം 
ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. വകുപ്പിന്റെ വിവിധ വികസനപ്രവർത്തനങ്ങളുടെ പുരോഗതി അവലോകനംചെയ്യാൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  കരാർ കാലാവധി കഴിഞ്ഞും പദ്ധതിപ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് അനുവദിക്കാനാവില്ല. കരാറുകാർക്ക് അകാരണമായി സമയം നീട്ടിനൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകേണ്ടിവരും. വീഴ്ച വരുത്തുന്ന കരാറുകാരുടെ പട്ടിക ചീഫ് എൻജിനിയർമാർ  ഉടൻ തയ്യാറാക്കി നൽകണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
  ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ എംഎൽഎമാർ, കലക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം നടത്തണം. പദ്ധതികളുടെ നിർവഹണ പുരോഗതി എല്ലാ മാസവും ജില്ലാ തലത്തിൽ അവലോകനം ചെയ്ത് റിപ്പോർട്ട് നൽകണം. പ്രധാനപദ്ധതികളുടെ പുരോഗതി രണ്ടു മാസത്തിലൊരിക്കൽ മന്ത്രി നേരിട്ട് വിലയിരുത്തും. ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ്‌ എൻജിനിയർമാർ, എക്സിക്യുട്ടീവ് എൻജിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top