22 October Tuesday

എച്ച‌്1 എൻ1: ഭീതി വേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
 
കോട്ടയം
പനികളിലെ വില്ലൻ എച്ച‌് 1 എൻ 1 (ഹീമാഗ്ലൂഡിനിൻ 1 ന്യൂറാമിനിഡേസ‌് 1) മൂലം ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന‌് ഡിഎംഒ ഡോ. ജേക്കബ‌് വർഗീസ‌്. ജില്ലാ ജനറൽ ആശുപത്രിയിലാണ‌് ഇതിന‌് ഫലപ്രദമായ ചികിത്സയുള്ളത‌്. ജില്ലയിൽ പനിബാധ ആരോഗ്യവകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട‌് പറഞ്ഞു.  
     കഴിഞ്ഞ ജനുവരി മുതൽ ഇത‌ുവരെ 65 പേർക്ക‌ാണ‌് എച്ച‌് വൺ സ്ഥിരീകരിച്ചത‌്. ഇതിൽ സ്ഥിതി വഷളായി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിക്കാൻ വൈകിയും ന്യൂമോണിയ പിടിപെട്ടും നാലുപേർ മരിച്ചു.  എച്ച‌് 1 എൻ 1 രോഗികളുടെ കാര്യത്തിൽ, സ്വകാര്യ ആശുപത്രികൾക്ക‌് പ്രത്യേക നിർദേശമുള്ളതായും ഡിഎംഒ പറഞ്ഞു. ഒന്നുകിൽ അവർ ഈ രോഗികളെ എംസിഎച്ചിന‌് കൈമാറണം. അല്ലെങ്കിൽ കാരുണ്യ ഫാർമസിയുടെ പ്രത്യേക ഔട്ട‌് ലെറ്റിൽ നിന്ന‌് മരുന്ന‌് വാങ്ങണം. 
   എച്ച‌് 1 എൻ 1ന്റെ കാര്യത്തിൽ ഗർഭിണികളും പ്രായം കുറഞ്ഞവരും കൂടിയവരും കൂടുതൽ ശ്രദ്ധിക്കണം. ഈ വിഭാഗങ്ങളിൽ മരണസാധ്യത കൂടുതലാണ‌്. 10 വർഷമായി തുടരുന്ന ലക്ഷണമാണിത‌്. ജില്ലയിൽ സാധാരണ കാണുന്ന പനികൾ ഇൻഫ്ലുവൻസ, എച്ച‌് 1 എൻ 1, എലിപ്പനി, ഡെങ്കിപ്പനി, മലേറിയ എന്നിവയാണെന്നും ഡിഎംഒ പറഞ്ഞു.
ഡെങ്കിയും എലിപ്പനിയും കണ്ടെത്തുകയും ഒരു എലിപ്പനി മരണം ഉണ്ടാവുകയും ചെയ‌്തതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന‌് ഡിഎംഒ അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top