23 October Wednesday

എംജി രാജ്യാന്തര യോഗാ ദിനാചരണം 21 ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 

കോട്ടയം
എംജി സർവകലാശാല നാഷണൽ സർവീസ് സ്‌കീം, ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ‌് ആൻഡ‌് എക്സ്റ്റൻഷൻ, സെന്റർ ഫോർ യോഗാ ആൻഡ‌് നാച്ചുറോപ്പതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര യോഗ ദിനാചരണം  21 ന് അമലഗിരി ബികെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
പകൽ 10.30 ന് സിൻഡിക്കറ്റംഗം അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്യും. ഡോ. ആർ പ്രഗാഷ് അധ്യക്ഷനാകും. പ്രൊഫ. ടോമിച്ചൻ ജോസഫ് യോഗദിന സന്ദേശം നൽകും. തുടർന്ന് ഡോ. സി ആർ  ഹരിലക്ഷ്മീന്ദ്രകുമാർ, ഡോ. എം ആർ ഗോപാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് തയാറാക്കിയ ‘ക്രീഡാ യോഗ, കൗമാരയോഗം', ഡോ. ജോബിൻ ജോസ് തയാറാക്കിയ ‘പ്രമേഹ യോഗ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. എ ജോസ് നിർവഹിക്കും.  
തുടർന്ന് ആർ സഞ്ജയാനന്ദ്, സുരേഷ് ബാബു മാധവൻ എന്നിവരുടെ നേതൃത്വത്തിൽ യോഗ പരിശീലനം. ആലുവ സ്‌കൂൾ ഫോർ ദി ബ്ലൈന്റിലെ വിദ്യാർഥികളുടെ യോഗ പ്രദർശനവും നടക്കും.
 
 
പ്രധാന വാർത്തകൾ
 Top