16 June Sunday

ബാലസംഘത്തിന്റെ ജില്ലാതല ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
തലയോലപ്പറമ്പ്
ബാലസംഘത്തിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ജില്ലാതല ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം  വെള്ളൂർ കെഎംഎച്ച്എസ് ഗ്രൗണ്ടിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനംചെയ്തു. ബാലസംഘം തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് നന്ദന ബാബു അധ്യക്ഷയായി.  സംസ്ഥാന കോഓർഡിനേറ്റർ മിഥുൻ ഷാ സമ്മാനദാനം നിർവഹിച്ചു. കെ എം എച്ച് എസ് മാനേജർ അഡ്വ. കെ ആർ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
ജില്ലാ കോ–-ഓർഡിനേറ്റർ എസ് അമൃത, ജില്ലാ സെക്രട്ടറി അനന്ദു സന്തോഷ്, ഏരിയ കൺവീനർ ടി എം വേണുഗോപൽ, എ പത്രോസ്, ഇ ആർ വിശ്വംഭരൻ, ടി വി രാജൻ, രമേശ്, രാഗിണി പ്രകാശ്, പ്രണവ് പി എസ്, രാഗേഷ് എന്നിവർ സംസാരിച്ചു.
കോത്തല
ബാലസംഘം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായനാർ ദിനാചരണത്തിന് ഭാഗമായി കോത്തലയിൽ ജെൻഡർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോത്തല എൻഎസ്എസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോത്തല നടേപ്പീടിക ടീമുകൾ ഏറ്റുമുട്ടി. ഏഴ് പെൺകുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കോത്തല ടീം വിജയിച്ചു. വാശിയേറിയ മത്സരം കാണാൻ നിരവധി ആളുകൾ കാണികളായി എത്തിയിരുന്നു.  സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് മത്സരം ഉദ്ഘാടനംചെയ്തു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ ആർ നായർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലസംഘം ഏരിയ സെക്രട്ടറി അലീന തോമസ് യോഗത്തിൽ അധ്യക്ഷനായി. ബാലസംഘം ജില്ലാ സെക്രട്ടറി അനന്തു സന്തോഷ്, ജില്ലാ പ്രസിഡന്റ‌് പി എം  പുണ്യമോൾ, സി കെ വിജയകുമാർ, എ ജെ ജോൺ, സുമോദ് ആർ നായർ, കെ പി ശ്രീരാമൻ, കെ കെ മോഹനൻ എന്നിവർ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top