01 December Tuesday

രക്തദാനവുമായി സർക്കാർ ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 

 
കോട്ടയം
കോവിഡ്‌ 19 പശ്‌ചാത്തലത്തിൽ ചികിത്സയ്ക്ക്  രക്തം കിട്ടാതെ ആശുപത്രികളും, രോഗികളും ബുദ്ധിമുട്ടുന്നതിനിടെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ജീവനക്കാർ രക്തം ദാനം ചെയ്തു. വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ നടന്ന രക്തദാന ക്യാമ്പയിൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. രഞ്ജിൻ, ഡോ. എം എസ് സുമ, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റിയംഗം പി എൻ കൃഷ്ണൻ നായർ, യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ, ജില്ലാ ട്രഷറർ എൻ പി പ്രമോദ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി സോമരാജൻ, അൽഫോൻസാ ആന്റണി, വി സാബു, ഏരിയ സെക്രട്ടറി കെ ആർ ജീമോൻ, ഏരിയ പ്രസിഡന്റ്‌ എം എഥേൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം. . 9447910383, 9495851046
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top