20 February Wednesday

ഹോട്ടലുകളിൽ പരിശോധന കർശനമാക്കും: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
കോട്ടയം
ജില്ലയിൽ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റു ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങൾ, ഐസ് പ്ലാന്റുകൾ എന്നിവിടങ്ങളിലെ പരിശോധന കർശനമാക്കുമെന്ന് കലക്ടർ പി കെ സുധീർബാബു പറഞ്ഞു. ലൈസൻസ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ നിർബന്ധമാക്കും. കലക്ടറേറ്റിൽ ചേർന്ന പകർച്ചവ്യാധി നിയന്ത്രണ കർമ പരിപാടി "ആരോഗ്യ ജാഗ്രത 2019' ന്റെ ജില്ലാതല ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    മഞ്ഞപ്പിത്ത രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രോഗപ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കാനും ശുദ്ധജല ലഭ്യത കുറവുളള സ്ഥലങ്ങളിൽ ജല വിതരണം ഉറപ്പു വരുത്താനും കലക്ടർ നിർദ്ദേശിച്ചു. കുരങ്ങുപനിക്കെതിരെ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ജാഗ്രത 2019 ന്റെ പ്രവർത്തനങ്ങൾ ജില്ലാ സർവൈലൻസ് ഓഫീസർ കെ ആർ രാജൻ അവതരിപ്പിച്ചു. ആരോഗ്യ സന്ദേശ ജാഥ, വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ എൽപി സ്‌കൂൾ കുട്ടികളിൽ നടത്തുന്ന മന്ത് രോഗ നിർമാർജന സർവേ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ  ജില്ലാ മലേറിയ ഓഫീസർ സി കെ അനിൽകുമാർ അവതരിപ്പിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top