17 February Sunday

അനിശ്ചിതകാല രാപ്പകൽ സമരത്തിന് പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
കോട്ടയം
എംഫിൽ വിദ്യാർഥികൾക്ക് മുൻകാല പ്രാബല്യത്തോടെ ഫെലോഷിപ്പ്  അനുവദിക്കുക, പിഎച്ച്ഡി ഗവേഷണ ഫെലോഷിപ്പ് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഗവേഷകരുടെ മറ്റ്  പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എംജി സർവകലാശാലയിൽ എസ‌്എഫ‌്ഐ, എകെആർഎസ‌്എ നേതൃത്വത്തിൽ ജനുവരി പത്ത് മുതൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം പത്ത് ദിവസം പിന്നിട്ടു. സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നും സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ട്.  സർവകലാശാല അധ്യാപക സംഘടനയായ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. സി ടി അരവിന്ദകുമാർ സമരത്തെ അഭിവാദ്യം ചെയ‌്തു. സമരത്തിന് അധ്യാപക സമൂഹത്തിന്റെ സർവ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. ഡോ. പി ആർ ബിജു, പ്രൊഫ.  ബി പ്രകാശ് കുമാർ എന്നിവരും സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top