30 October Friday
തിരുവഞ്ചൂരിന്റേത്‌ നുണപ്രചാരണം: സിപിഐ എം

പനച്ചിക്കാട്‌ പഞ്ചായത്തിൽ ബിജെപി പിന്തുണയില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കോട്ടയം
ബിജെപിയുമായി ചേര്‍ന്ന്‌ എല്‍ഡിഎഫ് പനച്ചിക്കാട്‌‌ പഞ്ചായത്ത്‌ ഭരിക്കുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ വാദം അടിസ്ഥാനരഹിതമെന്ന്‌ സിപിഐ എം പനച്ചിക്കാട്‌ ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സേവാഭാരതി ഓഫീസില്‍ ബിജെപി, -ആര്‍എസ്എസ്‌ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന്റെ ജാള്യം മറയ്‌ക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം. 
23 അംഗ പഞ്ചായത്ത്‌ ഭരണസമിതിയില്‍ എല്‍ഡിഎഫിന്‌ 10, കോണ്‍ഗ്രസിന്‌ ഒമ്പത്‌, ബിജെപി ബിഡിജെ എസ്‌‌ സഖ്യത്തിന്‌ നാല്‌ അംഗങ്ങളാണുള്ളത്.‌ പട്ടികജാതി സംവരണം ചെയ്‌തിട്ടുള്ള പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും മാത്രമേ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നുള്ളു. ബിജെപി മല്‍സരത്തില്‍ നിന്ന്‌‌ വിട്ടുനിന്നു. 10‌ വോട്ട്‌ നേടി എല്‍ഡിഎഫിലെ ഇ ആര്‍ സുനില്‍കുമാര്‍ പ്രസിഡന്റായി. എല്‍ഡിഎഫ്‌‌ ബിജെപിയുടെ ഒരുസഹായവും സ്വീകരിച്ചിട്ടില്ല. 
രണ്ടരവർഷം പിന്നിട്ടപ്പോൾ എൽഡിഎഫിനെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത്‌ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായാണ്‌. 2018 ആഗസ്‌ത്‌ 30നാണ്‌ എൽഡിഎഫ്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ എന്നിവരെ ബിജെപി, കോൺഗ്രസ്‌ കൂട്ടുകെട്ടിൽ പുറത്താക്കിയത്‌. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പ്‌ ഇരുകൂട്ടരും  ബഹിഷ്‌ക്കരിച്ചതോടെ എല്‍ഡിഎഫ്‌ സ്ഥാനാർഥികൾ വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. വസ്‌തുത ഇതായിരിക്കെയാണ് നുണ പ്രചരിപ്പിക്കുന്നത്‌.
ഇതിനിടെ ബിജെപിയിലെ ഒരുവിഭാഗത്തെ കൂടെനിര്‍ത്താൻ എംഎല്‍എ നീക്കം നടത്തി‌. പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്‌ കോണ്‍ഗ്രസും‌ നിയമസഭാ തെരെഞ്ഞടുപ്പില്‍ ബിജെപി വോട്ടുകള്‍ കോൺഗ്രസിനും മറിച്ചുകൊടുക്കുന്ന വോട്ടുകച്ചവടമാണ്‌ നടക്കുന്നത്‌‌. 
എംഎല്‍എ ഫണ്ട് ‌‌വിനിയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ എന്നപോലെ ബിജെപി അംഗങ്ങളുടെ വാര്‍ഡിലും തുക അനുവദിക്കുന്നു. ഇതടക്കമുള്ള വസ്‌തുതകള്‍ മറച്ചുവച്ചാണ്‌ എംഎല്‍എയുടെ നുണ പ്രചാരണമെന്ന്‌ ലോക്കല്‍ സെക്രട്ടറി പി പി രാധാകൃഷ്‌ണന്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top