കോട്ടയം
ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം തിരുത്തുക, കേരളത്തോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധ ട്രെയിൻ യാത്ര നടത്തി. കോട്ടയം, പിറവം റോഡ് റെയിൽവേ സ്‌റ്റേഷനുകളിൽ എത്തിയ പ്രവർത്തകർ ട്രെയിനിൽ കയറി യാത്രക്കാർക്ക് ലഘുലേഖകൾ വിതരണംചെയ്‌തു. മലയാളിയുടെ ട്രെയിൻ യാത്ര ദുരിതപൂർണമാക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരായ പ്രതിഷേധത്തിൽ ഒപ്പംചേരാൻ അഭ്യർഥിച്ചും കേന്ദ്രനയങ്ങളെ തുറന്നുകാട്ടിയുമുള്ള ലഘുലേഖകളാണ് വിതരണംചെയ്‌തത്. കോട്ടയത്ത് ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം റിജേഷ് കെ ബാബു, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എം പി പ്രദീഷ്, ജില്ലാ കമ്മിറ്റിയംഗം രാഹുൽ പി ജയകുമാർ, അജിൻ കുരുവിള, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി ആഷിഖ് എന്നിവർ പങ്കെടുത്തു. ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനിൽ ചൊവ്വാഴ്‌ചയാണ് പ്രതിഷേധ ട്രെയിൻയാത്ര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..